ബ്രിട്ടനിൽ കണ്ടെത്തിയ അതിവ്യാപനശേഷിയുള്ള ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 109 പേർക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. ഇന്ന് 7 പേർക്ക് കൂടി ജനിതകമാറ്റം വന്ന വൈറസ് ബാധിച്ചതോടെയാണ് എണ്ണം ഉയർന്നത്.
ജനുവരി 11 വരെ ഇത് കേവലം 96 ആയിരുന്നു. ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരെ ആരോഗ്യവകുപ്പ് ഒരുക്കുന്ന ഒറ്റമുറി ഐസൊലേഷനിലേക്ക് മാറണമെന്ന് ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഡെൻമാർക്ക്, നെതർലന്റ്സ്, ആസ്ത്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലന്റ്, ജർമനി, കാനഡ, ജപാൻ, ലബ്നോൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ജനിതകമാറ്റം വന്ന വൈറസ് ബാധ റിപോർട്ട് ചെയ്തത്.
January 14, 2021, 14:26 pm