8 Wednesday
April , 2020
5.49 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ


വാഷിങ്ടൺ: സൈനികമേധാവി ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യുഎസ് സൈനികതാവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ തങ്ങളുടെ 11 സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക. സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ പരിക്കുകൾ മാത്രമാണ് സൈനികർക്കുള്ളതെന്നും യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ അർബൻ പ്രസ്താവനയിൽ അറിയിച്ചു.

 

ആക്രമണസമയം 1500 സൈനികർ ബങ്കറുകളിലായിരുന്നു കഴിഞ്ഞിരുന്നത്. ഇറാൻ ആക്രമണം നടക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നായിരുന്നു നടപടി. ആക്രമണത്തെ തുടർന്ന് പരിക്കേറ്റ സൈനികരെ അൽ അസദ് വ്യോമതാവളത്തിൽ നിന്നു മാറ്റിയതായും അ​ദ്ദേഹം വ്യക്തമാക്കി.

 


ഇറാൻ മിസൈലാക്രമണത്തിൽ സൈനികർക്കു പരിക്കില്ലെന്നും സൈനികതാവളത്തിനു ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചതേയുള്ളൂവെന്നുമായിരുന്നു നേരത്തേ യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നത്.

 

ബാ​ഗ്ദാദ് വിമാനത്താവളത്തിനു സമീപത്തുവച്ച് തങ്ങളുടെ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത് ഇറാനെ അങ്ങേയറ്റം പ്രകോപിപ്പിച്ചിരുന്നു. അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്നും പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കുമെന്നും ഇറാന്റെ പുതിയ സൈനിക മേധാവി ഇസ്മാഈൽ ഖാനി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

January 18, 2020, 09:01 am

Advertisement