25 Wednesday
May , 2022
6.53 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

വീടിനു തീപ്പിടിച്ച് 12 പേർ മരിച്ചു; മരിച്ചവരിൽ 8 പേർ കുട്ടികൾ



മൂന്നുനിലതാമസകേന്ദ്രത്തിന് തീപ്പിടിച്ച് എട്ടുകുട്ടികൾ അടക്കം 12 പേർ മരിച്ചു. അമേരിക്കയിലെ ഫിലാഡൽഫിയയിലാണ് സംഭവം. മരിച്ച കുട്ടികളിൽ ഏറ്റവും ഇളയ ആൾക്ക് ഒരു വയസ്സ് മാത്രമാണ് പ്രായം. മരിച്ചവരിൽ 10 പേർ ഒരു വീട്ടിലെ അം​ഗങ്ങളാണ്.

 

എട്ടുപേർ തീപ്പിടിത്തത്തിൽ നിന്നു രക്ഷപ്പെട്ടതായും രണ്ടുപേർ പരിക്കുകളോടെ ആശുപത്രിയിലാണെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിൽ കഴിയുന്നവരിൽ അഞ്ചുവയസ്സുകാരനുമുണ്ട്.

 

കെട്ടിടത്തിൽ സുരക്ഷാവീഴ്ചയുണ്ടായതായാണ് അ​ഗ്നിശമനസേന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. പുക കണ്ടെത്താനുള്ള മൂന്ന് ഉപകരണങ്ങൾ കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും ഇവയിൽ ഒന്നു പോലും പ്രവർത്തിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 മെയിൽ പരിശോധിച്ചപ്പോൾ ഇവ പ്രവർത്തിച്ചിരുന്നുവെന്ന് കെട്ടിടത്തിന്റെ ഉടമസ്ഥരായ ഫിലാഡൽഫിയ പബ്ലിക് ഹൗസിങ് അതോറിറ്റി വ്യക്തമാക്കി.

 

പുലർച്ചെ തീപ്പിടുത്ത വിവരമറിഞ്ഞ് എത്തുമ്പോഴേക്കും ഇതു വ്യാപിച്ചിരുന്നു. ഒരുമണിക്കൂർ പരിശ്രമിച്ച ശേഷമാണ് നിയന്ത്രണവിധേയമാക്കിയതെന്ന് അ​ഗ്നിശമന സേന പറയുന്നു.

 

26 പേരാണ് സംഭവസമയം ഇവിടെയുണ്ടായിരുന്നത്. ഒന്നാം നിലയിൽ 8ഉം രണ്ടും മൂന്നു നിലകളിലായി 18 പേരുമാണ് താമസിച്ചിരുന്നത്. തീപ്പിടുത്ത കാരണം അധികൃതർ പരിശോധിച്ചുവരുന്നുണ്ട്.

 

January 06, 2022, 10:02 am

Advertisement

Advertisement