25 Wednesday
May , 2022
6.49 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

ഇൻഡിക്കേറ്റർ ഉപയോ​ഗിക്കാത്തതിന് പിഴ ചുമത്തിയത് 13.19 കോടി രൂപ



ഇൻഡിക്കേറ്റർ ഉപയോ​ഗിക്കാതെ വാഹനങ്ങൾ നിരകൾ മാറുന്നതിനെതിരേ 13.19 കോടി രൂപ പിഴ ചുമത്തിയതായി അബൂദബി പൊലീസ്. 2021ലാണ് ഇൻഡിക്കേറ്ററുകൾ ഇടാതെ വാഹനമോടിച്ച 16378 പേർക്കെതിരേ പിഴചുമത്തിയത്. 400 ദിർഹമാണ്(8055 രൂപ)ഇത്തരം നിയമലംഘനത്തിന് ഈടാക്കുന്ന തുക. ഇത്തരത്തിൽ അറുപത്തിയഞ്ച് ലക്ഷത്തി അമ്പതിനായിരം ദിർഹമാണ് പിഴയിനത്തിൽ സ്വരൂപിച്ചതെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി.

 

ഇൻഡിക്കേറ്ററുകൾ ഉപയോ​ഗിക്കാതെ നടത്തുന്ന അലക്ഷ്യഡ്രൈവിങ്ങിലൂടെ അപകടങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് ഇത്തരം നിയമലംഘനങ്ങൾക്ക് 400 ദിർഹം പിഴചുമത്തുമെന്ന മുന്നറിയിപ്പുമായി രം​ഗത്തെത്തിയ പൊലീസ് കഴിഞ്ഞവർഷം നടന്ന നിയമലംഘനങ്ങളുടെ കണക്കുകൾ പരസ്യപ്പെടുത്തിയത്.

 

യുടേൺ എടുക്കുന്നതിനും പാത മാറുന്നതിനും ദിശമാറുന്നതിനുമൊക്കെ ഇൻഡിക്കേറ്ററുകൾ ഉപയോ​ഗിക്കണമെന്നും അല്ലാത്ത പക്ഷം പിഴ ചുമത്തുമെന്നും പൊലീസ് പറഞ്ഞു.

January 13, 2022, 22:13 pm

Advertisement

Advertisement