24 Tuesday
November , 2020
6.22 PM
livenews logo
flash News
യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും

​ദുർ​ഗ പൂജയ്ക്ക് 200 രൂപ നൽകാനായില്ല; 14 ആദിവാസി കുടുംബങ്ങൾക്ക് ഊരുവിലക്ക്


ഭോപാൽ: മധ്യപ്രദേശിലെ ഗ്രാമത്തിൽ ദുർ​ഗ പൂജ നടത്താൻ പണമില്ലാത്ത ആദിവാസി കുടുംബങ്ങൾക്ക് സവർണരുടെ ഊരുവിലക്ക്. ബലാഗഡ്​ ജില്ലയിലെ ലമത ഗ്രാമത്തിലെ 14 ആദിവാസി കുടുംബങ്ങളെയാണ് ഊരുവിലക്കിയത്. ​ദുർ​ഗ പൂജ ആഘോഷങ്ങൾക്ക്​ 200 രൂപ നൽകാൻ കഴിയാതെ വന്നതോടെയാണ് ഗോണ്ട്​ ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഊരുവിലക്ക് നേരിടേണ്ടി വന്നത്.

 

ലോക്ക്​ഡൗണിൽ തൊഴിൽ നഷ്​ടപ്പെട്ട്​ ഗ്രാമത്തിൽ തിരിച്ചെത്തിയവരാണ്​ ഇവരിൽ പലരും. ഇവരിൽനിന്ന്​ ദുർഗ പൂജ ആഘോഷത്തിനായി 200 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്രയും തുക ഇല്ലാത്തതിനാൽ 100 രൂപ നൽകാമെന്ന്​ സമ്മതിച്ചെങ്കിലും സംഘാടകർ അംഗീകരിച്ചില്ല. തുടർന്ന്​ ഊരുവിലക്ക്​ ഏർപ്പെടുത്തുകയായിരുന്നുവെന്ന്​ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

 

ഊരുവിലക്ക്​ വന്നതോടെ റേഷൻ വാങ്ങാനോ തൊഴിലിന്​ പോവാനോ കഴിയാതെ കുടുംബങ്ങൾ​ തീർത്തും ഒറ്റപ്പെട്ടു. മറ്റുള്ളവരോട്​ സംസാരിക്കാൻ പോലും അനുവാദമില്ലാതെ വന്നതോടെ ഇവർ ജില്ലാ ഭരണകൂടത്തെ സമീപിക്കുകയും പ്രശ്​നത്തിന് പരിഹാരം കാണുകയുമായിരുന്നു. 

 

ഒക്​ടോബർ 14ന്​ പ്രാദേശിക പൂജ സംഘാടകരായ സാർവജനിക്​ ദുർഗ പൂജ സൻസ്​ത ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. ദുർഗ പൂജ ആഘോഷങ്ങളെക്കുറിച്ച്​ സംസാരിക്കാനായിരുന്നു യോഗം. ലമത ഗ്രാമത്തിൽ താമസിക്കുന്ന 170 കുടുംബങ്ങളും 200 രൂപ വീതം ആഘോഷ നടത്തിപ്പിന്​ സംഭാവന ചെയ്യണമെന്നായിരുന്നു തീരുമാനം. 

 

എന്നാൽ ലോക്ക്ഡൗണിൽ പണിയില്ലാതായി ദിവസങ്ങളോളം നടന്ന്​ ഗ്രാമത്തിൽ തിരിച്ചെത്തിയ 40 കുടുംബങ്ങൾ ഇത്രയും പണം നൽകാനില്ലെന്ന്​ അറിയിക്കുകയായിരുന്നു. തുടർന്ന്​ സമ്മർദം ശക്തമായതോടെ 26 കുടുംബങ്ങൾ പണം നൽകാൻ തയാറായി. എന്നാൽ 14 കുടുംബങ്ങൾ 100 രൂപ നൽകാനേ തങ്ങളെ കൊണ്ട് സാധിക്കൂ എന്നു പറയുകയായിരുന്നു. എന്നാൽ ഇത്​ സ്വീകരിക്കാൻ സംഘടാകർ തയാറായില്ല.

 

ദുർഗാ പൂജയ്ക്ക്​ ശേഷം നവംബർ മൂന്നിന്​ ഗ്രാമ അധികാരികളുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരുകയും 14 കുടുംബങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. ഇതോടെ തൊഴിലിന്​ പോവാനോ റേഷൻ വാങ്ങാനോ കുടുംബങ്ങൾക്ക്​ കഴിയാതെയായി. 14 കുടുംബങ്ങളെ ചികിത്സിക്കരുതെന്ന്​ ഗ്രാമത്തിലെ ഒരു സ്വകാര്യ ഡോക്​ടർക്ക്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്​തു. 

 

നവംബർ മൂന്നു മുതൽ 17 വരെ വിലക്ക്​ നീണ്ടു. തുടർന്ന്​ കുടുബങ്ങൾ പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ്​ ഇടപ്പെ​ട്ടെങ്കിലും ഗ്രാമവാസികൾ വഴങ്ങാതെ വന്നതോടെ കളക്​ടർ ഇടപ്പെട്ട്​ പ്രശ്​നം പരിഹരിക്കുകയായിരുന്നു.

November 21, 2020, 12:22 pm

Advertisement

Advertisement