25 Monday
May , 2020
4.14 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

ഝാർഖണ്ഡിൽ നിന്നുള്ള 1464 അതിഥി തൊഴിലാളികൾ കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങി



 
കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഝാർഖണ്ഡിൽ നിന്നുള്ള 1464 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്നു രാത്രി 8.08ന് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ്  ഇവർ മടങ്ങിയത്.

ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 49 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികളെ എത്തിച്ചത്. ട്രെയിനിലും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ഇരിപ്പിടങ്ങള്‍ നല്‍കിയത്. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.

 

ബസ്സുകളില്‍ കയറുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയിരുന്നു. ഇവര്‍ക്ക്  യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നല്‍കിയിരുന്നു.

 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നേരത്തേ അതിഥി തൊഴിലാളികള്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ജില്ലയില്‍ നിന്നു സ്വനാടുകളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 6792 ആയി.

 

 

May 22, 2020, 21:49 pm

Advertisement