26 Tuesday
May , 2020
11.29 PM
livenews logo
flash News
കൊറോണ: അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നു സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു

യുഎഇയിൽ 150 പേർക്ക് കൂടി കൊറോണ; ഏഷ്യൻ പൗരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു



യുഎഇയിൽ 150 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 814 ആയി ഉയർന്നു. ഏഷ്യൻ വംശജനും ജിസിസി പൗരനും കഴിഞ്ഞദിവസം മരിക്കുകയും ചെയ്തു. എട്ടുപേരാണ് ഇതുവരെ യുഎഇയിൽ വൈറസ് ബാധിച്ചു മരിച്ചത്. നേരത്തേ രോ​ഗം ബാധിച്ചവരുമായി ഇടപഴകിയവർക്കാണ് പുതുതായി വൈറസ് ബാധിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

 


വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ നില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. അതേസമയം വൈറസുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോ​ഗിക കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രമേ പിന്തുടരാവൂ എന്നും പൊതുജനങ്ങൾക്ക് ബന്ധപ്പെട്ടവർ നിർദേശം നൽകി.

April 02, 2020, 11:10 am

Advertisement