15 Thursday
April , 2021
6.31 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഗാർഡുകളുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 16 തടവുകാർ ജയിൽ ചാടി



ജോധ്പുർ: രാജസ്ഥാനിൽ ​ഗാർഡുകളുടെ കണ്ണുകളിലേക്ക് മുളക് പൊടിയെറിഞ്ഞ് 16 തടവുകാർ ജയിൽ ചാടി. ജോധ്പുർ ജില്ലയിലെ ഫലോഡി സബ്ജയിലിൽ നിന്നാണ് തടവുകാർ ചാടിയത്. തടവുകാരെ പിടിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്.

 

ഫലോഡി ഡെപ്യൂട്ടി കലക്ടർ യശ്പാൽ അഹൂജയാണ് വിവരം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. "വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ മുളകുപൊടിയും പച്ചക്കറിയും നിലത്ത് ചിതറിക്കിടക്കുന്നതാണ് കണ്ടത്. ഒരു പൊലീസുകാരി വേദന കൊണ്ട് കരയുന്നുണ്ടായിരുന്നു.

 

സുരക്ഷാ ഉദ്യോഗസ്ഥനോട് എന്താണ് ഉണ്ടായതെന്ന് ഞാൻ ചോദിച്ചു. സുരക്ഷ ഉദ്യോഗസ്ഥർക്കു നേരെ പച്ചക്കറിയും മുളകുപൊടിയും എറിഞ്ഞ് തടവുകാർ രക്ഷപ്പെട്ടുവെന്ന് അയാൾ പറഞ്ഞു. സ്റ്റേഷൻ ഓഫിസറേയും ജില്ലാ കലക്ടറേയും ഞാൻ ഉടനെ വിവരമറിയിച്ചു. തടവുകാരെ പിടിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്"- അദ്ദേഹം പറഞ്ഞു.

 

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചെക്ക് പോയിന്‍റുകളിലും വിവരം അറിയിച്ചിട്ടുണ്ട്. ബസുകളും മറ്റ് വാഹനങ്ങളും പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും സബ്കലക്ടർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ഉദ്യോഗസ്ഥരുെട ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായി യശ്പാൽ അഹുജ പറഞ്ഞു.

April 06, 2021, 17:32 pm

Advertisement

Advertisement