23 Friday
August , 2019
4.24 AM
livenews logo
flash News
ഇതു ചാന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ചിത്രം തുഷാറിനെ കുടുക്കിയത് സിപിഐഎം: ബിജെപി എന്തു ചെയ്‌തെന്ന് പറയാന്‍ സൗകര്യമില്ലെന്ന് ശ്രീധരൻ പിള്ള ​ഗോമൃത്യു കേന്ദ്രമായി ബിജെപി നേതാവിന്റെ ​ഗോശാല; പശുക്കൾ കൂട്ടത്തോടെ ചത്തനിലയിൽ പി ചിദംബരത്തെ അഞ്ചുദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ. എം.കെ മുനീര്‍ 22 തോ​ക്കു​ക​ളി​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല; ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​രച്ചടങ്ങ് കുളമാക്കി പൊലീസ് തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്; പരാതി നൽകിയയാളുടെ വീട്ടിൽ പൊലീസ് പരിശോധന ഉരുളിനൊപ്പം ഒലിച്ചുപോയ പാതാറുകാരുടെ ജീവിതം ശൂന്യതയിൽ തുഷാര്‍ വെള്ളാപ്പള്ളിയെ എംഎ യൂസുഫലി 'രക്ഷിച്ചു' ശ്മശാനത്തിലേക്കു വഴി നിഷേധിച്ചു; ദലിതന്റെ മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ സിആര്‍പിഎഫ് പേടിപ്പിച്ചോടിച്ച 17കാരൻ നദിയില്‍ മുങ്ങിമരിച്ചു

August 07, 2019, 23:42 pm

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് സിആര്‍പിഎഫുകാര്‍ ഭയപ്പെടുത്തിയയോടിച്ചതിനെ തുടര്‍ന്ന് രക്ഷപെടാന്‍ നദിയില്‍ ചാടിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ശ്രീനഗറിലെ പല്‍പോറ നിവാസിയായ ഒസൈബ് അല്‍താഫ് എന്ന 17കാരനാണ് മരിച്ചതെന്ന് ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു കൂടാതെ 13 പേര്‍ക്കു നേരെ പെല്ലറ്റ് ആക്രമണവും ഉണ്ടായി.

 

കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത തിങ്കളാഴ്ചയാണ് ദാരുണ സംഭവം. രാജ്യസഭയില്‍ കേന്ദ്രമന്ത്രി അമിത് ഷാ കശ്മീര്‍ വിഭജന ബില്‍ അവതരിപ്പിക്കുമ്പോള്‍ ഒസൈബും കൂട്ടുകാരും ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു.

 

കളി കഴിഞ്ഞ് തിരിച്ചുപോയ കുട്ടികള്‍ ഒരു നടപ്പാലത്തില്‍ കയറിയതോടെ ഇരു വശത്തു നിന്നും സിആര്‍പിഎഫ് ജവാന്മാര്‍ ഇവരെ വളയുകയായിരുന്നു. ഭയന്നുപോയ കുട്ടികള്‍ രക്ഷപെടാന്‍ മറ്റു വഴികളില്ലാതിരുന്നതോടെ താഴെയുള്ള നദിയിലേക്ക് ചാടുകയായിരുന്നെന്ന് ഒസൈബിന്റെ കുടുംബം പറയുന്നു. മറ്റു കുട്ടികളില്‍ ചിലര്‍ നീന്തി രക്ഷപെട്ടപ്പോള്‍ ചിലരെ മണല്‍വാരല്‍ തൊഴിലാളികള്‍ രക്ഷപെടുത്തുകയായിരുന്നു. ഇവരില്‍ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

എന്നാല്‍ നീന്തലറിയാത്തിനാല്‍ ഒസൈബിന് കരകയറാനായില്ല. 20 മിനിറ്റോളം വെള്ളത്തില്‍ കിടന്ന ഒസൈബ് ഒടുവില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നെന്ന് പിതാവ് മുഹമ്മദ് അല്‍ത്താഫ് മറാസി പറഞ്ഞു. ഒസൈബിന്റെ മൃതദേഹം കുടുംബത്തിന് കൈമാറി.

 

അതേസമയം, പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ കണ്ണിനാണ് പരിക്കേറ്റിരിക്കുന്നത്. 

 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണുള്ളത്. മുന്‍ മുഖ്യമന്ത്രിമാരടക്കം 400ഓളം നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് കെട്ടിടങ്ങളെല്ലാം ജയിലുകളായി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റും വാര്‍ത്താവിനിമയ ഉപാധികളുമെല്ലാം തടസ്സപ്പെടുത്തിയിരിക്കുന്നു. ഓഗസ്റ്റ് അഞ്ച് മുതല്‍ അമ്പതു ദിവസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സംസ്ഥാനത്ത് ജനങ്ങള്‍ അതീവ ദുരിത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

August 07, 2019, 23:42 pm

Advertisement