20 Sunday
September , 2020
12.17 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ഡൽഹി ബിജെപി ഓഫീസിലെ 17 പേർക്ക് കോവിഡ്


ന്യൂഡൽഹി: ഡൽഹി ബിജെപി ഓഫീസിലെ 17 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാർക്കും അവിടെ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങൾക്കുമാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. അണുവിമുക്തമാക്കാനായി നാളെ ബിജെപി ഓഫീസ്​ അടച്ചിടുമെന്നും നേതാക്കൾ അറിയിച്ചു.

 

ഓഫീസിലെ ഗാർഡ്​, ഡ്രൈവർ, രണ്ട്​ പ്യൂൺ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചതെന്നും പാർട്ടി അറിയിച്ചു. ആന്റിജൻ പരിശോധനയിലാണ്​ ഇവർക്ക്​ രോഗബാധ സ്ഥിരീകരിച്ചത്​. 

 

പാർട്ടി ഓഫീസിലെത്തിയ എല്ലാവരേയും പരിശോധനയ്ക്ക്​ വിധേയമാക്കുമെന്നും ബിജെപി വ്യക്തമാക്കി. അതേസമയം, നേതാക്കൾക്ക്​ ആർക്കും കോവിഡ്​ സ്ഥിരീകരിച്ചിട്ടില്ലെന്ന്​ ബിജെപി ഡൽഹി മാധ്യമ വിഭാഗത്തിന്റെ തലവൻ അശോക്​ ഗോയൽ പറഞ്ഞു. 

 

രോഗബാധ സ്ഥിരീകരിച്ചവരെ ചികിത്സയ്ക്കായി കോവിഡ്​ കെയർ​ സെന്ററിലേക്ക്​ മാറ്റി. ഡൽഹി ബിജെപി സെക്രട്ടറി സിദ്ധാർഥന്റെ ഡ്രൈവർക്കും നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സിദ്ധാർഥയുടെ ഫലം നെഗറ്റീവായിരുന്നു.

September 15, 2020, 21:44 pm

Advertisement

Advertisement