21 Tuesday
January , 2020
5.48 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

സുദാനിൽ ഫാക്ടറിക്ക് തീപ്പിടിച്ച് 18 ഇന്ത്യക്കാർ മരിച്ചു

December 04, 2019, 18:21 pm

സുദാനിൽ ഖാർത്തൂമിൽ സെറാമിക്ക് ഫാക്ടറിക്ക് തീപ്പിടിച്ച് 18 ഇന്ത്യക്കാർ അടക്കം 23 പേർ കൊല്ലപ്പെട്ടു. എൽപിജി ടാങ്കർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. ഖാർത്തൂമിലെ ബഹ്രി മേഖലയിലെ സീല സെറാമിക് ഫാക്ടറിയിൽ ചൊവ്വാഴ്ചയാണ് സ്ഫോടനം നടന്നത്.

 

ഏറ്റവും പുതിയ റിപോർട്ട് പ്രകാരം 18 ഇന്ത്യക്കാർ മരിച്ചതായാണ് വിവരമെന്നും എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും ഇന്ത്യൻ എംബസി അറിയിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ  ഇവ തിരിച്ചറിയുന്നതു വെല്ലുവിളിയായിട്ടുണ്ട്.

 

7 ഇന്ത്യക്കാർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരിൽ നാലുപേരുടെ നില ​ഗുരുതരമാണെന്നും എംബസി വ്യക്തമാക്കി. രക്ഷപ്പെട്ട 33 ഇന്ത്യക്കാരെ സലൂമി സെറാമിക്സ് ഫാക്ടറിയുടെ താമസകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

 

130ലേറെ പേർക്ക് പരിക്കേറ്റുവെന്ന് സുദാൻ സർക്കാരിനെ ഉദ്ധരിച്ച് എഎഫ്പി റിപോർട്ട് ചെയ്തു.

December 04, 2019, 18:21 pm

Advertisement