30 Saturday
May , 2020
8.37 AM
livenews logo
flash News
ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ സംസ്ഥാനത്ത് 62 പേർക്ക് ഇന്ന് കൊറോണ ബാധ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ സാംപിളുകൾ കുരങ്ങൻമാർ തട്ടിക്കൊണ്ടുപോയി

നിശബ്ദരാക്കാനാവില്ല; രാജ്യദ്രോഹക്കേസിനെതിരെ പ്രധാനമന്ത്രിക്ക് 180 പേരുടെ തുറന്ന കത്ത്


മുംബൈ: ആൾക്കൂട്ട കൊലകളിൽ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി 185 പേർ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യദ്രോഹത്തിന് കേസെടുത്ത് നിശബ്ദരാക്കാനാവില്ലെന്ന് തെളിയിച്ചാണ് ഇവർ രം​ഗത്തെത്തിയിരിക്കുന്നത്.

 

ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍, ഡാൻസർ മല്ലിക സാരാഭായ്, എഴുത്തുകാരായ അശോക് വാജ്പേയി, നയൻതാര സഹ്​ഗാൾ ജെറി പിന്റോ, ജെഎന്‍യു പ്രൊഫസര്‍ ഇറാ ഭാസ്‌കര്‍, കവി ജീത് തയില്‍, എഴുത്തുകാരന്‍ ഷംസുള്‍ ഇസ്ലാം, സംഗീതജ്ഞന്‍ ടി എം കൃഷ്ണ, സാമൂഹികപ്രവർത്തകൻ ഹർഷ്മന്ദർ, മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ, എം എ ബേബി, ജെ ദേവിക തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിനെതിരെ ഇനിയും ശബ്ദമുയര്‍ത്തുമെന്നും കത്തില്‍ ഇവര്‍ സൂചിപ്പിക്കുന്നു. 

പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതുന്നത് എങ്ങനെയാണ് രാജ്യദ്രോഹകുറ്റമാകുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. രാജ്യത്ത് ആള്‍കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പൊതുസമൂഹത്തിനോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയതിനാണ് അവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. കോടതികളെ ജനങ്ങളുടെ വാ മൂടിക്കെട്ടാനായി ദുരുപയോ​ഗം ചെയ്യുകയും അതിലൂടെ ആളുകളെ പീഡിപ്പിക്കുകയും ചെയ്യുകയാണെന്നും 180 പേര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. 

 

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ജയ് ശ്രീറാം കൊലവിളിയാകുന്നതായി ചൂണ്ടിക്കാട്ടിയും ഇതിന്റെ പേരിലടക്കം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. 

വിഷയത്തില്‍ അഭിഭാഷകനും ഹിന്ദു മഹാസഭാ നേതാവുമായ എസ്കെ ഓജയുടെ പരാതിയിൽ കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

October 09, 2019, 12:39 pm

Advertisement