ആകെ വോട്ടർമാർ 90. പോൾ ചെയ്തത് 181 വോട്ടുകൾ. ഒടുവിൽ ആറു പോളിങ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ. അസമിലെ ഹിമ ഹസാവു ജില്ലയിലാണ് സംഭവം. 2016ൽ ബിജെപിയുടെ ബിർ ഭദ്ര ഹാഗ്ജർ വിജയിച്ച മണ്ഡലമാണിത്. 74 ശതമാനം മാത്രമായിരുന്നു അന്നു പോളിങ്.
ആകെ വോട്ടർമാരുടെ ഇരട്ടി വോട്ടുകൾ പോൾ ചെയ്ത ഈ ബൂത്തിൽ റീ പോളിങ് നടത്താനാണ് അധികൃതരുടെ തീരുമാനം.
അസമിൽ കഴിഞ്ഞദിവസം ബിജെപി സ്ഥാനാർഥിയുടെ വാഹനത്തിൽ ഇവിഎം കൊണ്ടുപോവുന്നത് പിടിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ നാലുപേരെ സസ്പെന്റ് ചെയ്തിരുന്നു.
April 05, 2021, 20:55 pm