25 Wednesday
May , 2022
5.36 PM
livenews logo
flash News
പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ് തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ബം​ഗളുരുവിൽ ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം പ്രഖ്യാപിച്ചു



ബം​ഗളുരുവിൽ ആകാശമധ്യേ കൂട്ടിയിടിയുടെ വക്കിലെത്തിയ രണ്ട് ഇൻഡി​ഗോ വിമാനങ്ങൾ അവസാനനിമിഷം വഴിതിരിച്ചുവിട്ടു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. റഡാർ കൺട്രോളറാണ് വിമാനങ്ങൾ കൂട്ടിയിടിക്കുമെന്ന് തിരിച്ചറിഞ്ഞ് ഉടൻ വിവരം കൈമാറിയത്.

 

ബം​ഗളുരുവിൽ നിന്ന് കൊൽക്കത്തയിലേക്കും ബം​ഗളുരുവിൽ നിന്ന് ഭുവനേശ്വറിലേക്കും പോവുന്ന 6 ഇ 455, 6 ഇ 246 വിമാനങ്ങളാണ് കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. വടക്ക്, തെക്ക് എന്നിങ്ങനെ രണ്ടു റൺവേകളാണ് ബം​ഗളുരു വിമാനത്താവളത്തിനുള്ളത്. വിമാനങ്ങൾ വടക്കു റൺവേയിൽ നിന്ന് പറന്നുയർന്ന് തെക്ക് വശത്തെ റൺവേയിൽ ഇറങ്ങുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

 

January 19, 2022, 17:30 pm

Advertisement

Advertisement