12 Thursday
December , 2019
11.59 PM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

2020ലെ ഹജ്ജ്​ കരാറിൽ ഇന്ത്യ ഒപ്പുവച്ചു; രണ്ട് ലക്ഷം ഹാജിമാർക്ക് ഈ വർഷവും അനുമതി

December 02, 2019, 09:32 am

കബീർ കൊണ്ടോട്ടി

 

ജിദ്ദ: 2020ലെ ഹജ്ജ്​ കരാർ സൗദി അറേബ്യയുമായി ഇന്ത്യ ഒപ്പുവെച്ചതായി കേന്ദ്രന്യൂനപക്ഷ കാര്യവകുപ്പുമന്ത്രി  മുഖ്​താർ അബ്ബാസ്​ നഖ് വി  ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇത്തവണയും രണ്ട്​ ലക്ഷത്തോളം ഹാജിമാരാണ്​ ഇന്ത്യയിൽ നിന്ന്​ ഹജ്ജിന്​ എത്തുക. ഇന്ത്യൻ ഹാജിമാർക്കായുള്ള ഹജ്ജ്​ നടപടികൾ നൂറ്​ ശതമാനവും ഡിജിറ്റൽവൽകരിച്ചതായി അദ്ദേഹം പറഞ്ഞു.

 

മുബൈയിലെ ഹജ്ജ്​ ഹൗസിൽ നൂറ്​ ലൈനുകളുള്ള ഇൻഫർമേഷൻ സെൻറർ സജ്ജമാക്കിയിട്ടുണ്ട്​. 180,000 ഹജ്ജ്​ അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം വളരെ വിജയകരവും സുരക്ഷിതവുമായിരുന്നു ഇന്ത്യൻ ഹജ്ജ്​ മിഷന്റെ പ്രവർത്തനങ്ങൽ. ഇത്തവണ കൂടുതൽ മികവുറ്റതാക്കും.റോഡ്​ ടു മക്ക ഇനീഷ്യേറ്റീവ്​ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഹാജിമാരുടെ എമിഗ്രേഷൻ നടപടികൾ എമ്പാർക്കേഷൻ പോയിൻറുകളിൽ നിന്ന്​ പൂർത്തിയാക്കുന്ന സംവിധാനത്തെ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്​. അതു സംബന്ധിച്ച നടപടി ക്രമങ്ങൾപുരോഗമിക്കുന്നു.

 

 

 

കണ്ണൂരിൽ നിന്ന്​ ഹജ്ജ്​ വിമാനമുണ്ടോവുമോ എന്ന ചോദ്യത്തിന്​ കേരളത്തിൽ നിലവിൽ രണ്ട്​ ഹജ്ജ്​ എമ്പാർക്കേഷൻ പോയിൻറുകൾ നിലവിലുണ്ടെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. കഴിഞ്ഞ വർഷം 21 എമ്പാർക്കേഷൻ പോയിൻറുകളാണ്​ ഇന്ത്യയിലുണ്ടായിരുന്നത്​. ഇത്തവണ വിജയവാഡയിൽ പുതിയ എമ്പാർ​ക്കേഷൻ  പൊയിൻറുണ്ടാവും. കപ്പൽ മാർഗം ഇന്ത്യൻ ഹാജിമാരുടെ  വരവു സംബന്ധിച്ച നടപടികൾ പുരോഗമിക്കുയാണ്​. അതൊരു സ്വപ്​നപദ്ധതിയാണ്​ എന്ന്​ അദ്ദേഹം പറഞ്ഞു.

 

2020ലെ ഹജ്ജ്​ ഓപ്പറേഷൻ  ഇന്ത്യൻ ഹജ്ജ് മിഷൻ പ്രവർത്തനമാരംഭിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് ​സഇദ് ​, കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​, ഹജ്ജ്​ കോൺസൽ യും ഖൈർ ബാം സാബിർ, ഹജ്ജ്​ കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്​സുദ്​ അഹമ്മദ്​ ഖാൻ, അഡീഷനൽ സെക്രട്ടറി  ജാൻ ഇ ആലം,  ഹജ്ജ്​ ഡയറക്​ടർ നജ്​മുദ്ദീൻ, ജോയിൻസ്​ സെക്രട്ടറി ( എം.ഒ.സി.എ) സത്യേന്ദ്രകുമാർ മിശ്ര, ഹജ്ജ്​ കമ്മിറ്റി ആക്​ടിങ്​ ചെയർമാൻ ജിന നബി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

December 02, 2019, 09:32 am

Advertisement