27 Saturday
November , 2021
5.58 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

ബജാജ് പൾസർ 250 പുറത്തിറക്കി


 

ബജാജ് ഓട്ടോ പൾസർ 250 പുതുമോഡൽ ബൈക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 1.38 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ് ഷോറൂം വില. നിലവിലുള്ള പൾസർ മാതൃകയിൽ തന്നെയാണ് പുതിയ മോഡലിന്റെയും രൂപകൽപ്പന. എൽഇഡി ഹെഡ് ലാംപ്, പ്രൊജക്ടർ ഹെഡ്ലാംപ്സ്, എൽഇഡി ഇൻഡിക്കേറ്ററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലർ ഇന്ധനടാങ്ക്, ഇരട്ടസീറ്റുകൾ, മോണോഷോക്ക് റിയർ സസ്പെൻഷൻ മുതലായവയും ബൈക്കിന്റെ പ്രത്യേകതയാണ്.

 

പൾസർ എൻ 250, പൾസർ എഫ് 250 എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ബൈക്ക് ലഭിക്കുക. ബജാജ് പുറത്തിറക്കുന്ന ഏറ്റവും ശക്തി കൂടിയ ബൈക്കാണിത്. 24.5 പിഎസ്, 21.5 എൻഎം ടോർക്ക്, 5 സ്പീഡ് ​ഗിയർബോക്സ്, 300 എംഎം ഡിസ്ക് ബ്രേക്ക്, 239 എംഎം റിയർ ഡിസ്ക്, സിം​ഗിൾ ചാനൽ എബിഎസ്, 100 എംഎം ടയർ മുന്നിലും 130 എംഎം ടയർ പിന്നിലുമായാണ് പുത്തൻ 250 പുറത്തിറക്കുന്നതെന്ന് കമ്പനി അറിയിച്ചു.

 

യമഹയുടെ എഫ്സി 25, സുസുക്കി ജിക്സർ, കെടിഎം 200 ഡ്യൂക്ക് എന്നിവയാവും പൾസർ 250ന്റെ നിരത്തിലെ പ്രധാന എതിരാളികൾ.

 

October 28, 2021, 14:52 pm

Advertisement

Advertisement