14 Friday
August , 2020
5.17 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

വീണ്ടുമൊരു ഖത്തർ പെരുമ; '2022 കെട്ടിടം' ഷെയ്ഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു


ദോഹ: 2022 ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ '2022' എന്ന അക്കത്തിന്റെ ആകൃതിയിൽ ആസ്പയർ സോണിൽ നിർമിച്ച കെട്ടിടം പ്രധാനമന്ത്രി ഷെയ്ഖ്‌ അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫ അല്‍ താനി ഉദ്ഘാടനം ചെയ്തു.

 

ഒരു വര്‍ഷത്തിന്‍റെ ആകൃതിയില്‍ രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ കെട്ടിടമാണിത്. ലോക കപ്പ് വേദിയായി ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്‍പതാം വാര്‍ഷികത്തിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2010 ഡിസംബര്‍ രണ്ടിനാണ് ലോക കപ്പ് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തത്.

 


നിരവധി പ്രമുഖരും കായിക രംഗത്തുനിന്നുള്ളവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കായിക മേഖലയില്‍ ഖത്തര്‍ കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങളെക്കുറിച്ച്‌ ഡോകുമെന്ററി പ്രദര്‍ശനവും ചടങ്ങിൽ നടന്നു.

 

December 04, 2019, 17:17 pm

Advertisement

Advertisement