30 Saturday
May , 2020
6.34 AM
livenews logo
flash News
ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ സംസ്ഥാനത്ത് 62 പേർക്ക് ഇന്ന് കൊറോണ ബാധ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ സാംപിളുകൾ കുരങ്ങൻമാർ തട്ടിക്കൊണ്ടുപോയി

ഒമാനെതിരായ ലോകകപ്പ് യോഗ്യതാ മൽസരം: 26 അംഗ ഇന്ത്യൻ ടീമില്‍ ദീരജ്. അനസും സഹലും ആഷിഖും തുടരും


ഡല്‍ഹി: ഫിഫാ ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള 26 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നിവരെ ടീമില്‍ നിലനിര്‍ത്തി.

 

14ന് താജിക്കിസ്ഥാനില്‍ അഫ്ഗാനിസ്ഥാനെതിരെയും 19ന് കരുത്തരായ ഒമാനെതിരെയുമാണ് മത്സരം. കഴിഞ്ഞ അണ്ടര്‍-17 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദീരജ് സിങ് മൊയ്‌രാങ്ദം മൂന്നാം ഗോള്‍കീപ്പറാണ്.

 

ടീം: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, ദീരജ്(ഗോള്‍കീപ്പര്‍മാർ), പ്രിതം കോട്ടാല്‍, നിഷുകുമാര്‍,രാഹുല്‍ ബെക്കേ, അനസ് എടത്തൊടിക, നരീന്ദര്‍, ആദില്‍ഖാന്‍, സര്‍താക് ഗോലു, സുബാശിഷ് ബോസ്, മന്ദര്‍റാവു ദേശായി(പ്രതിരോധം), ഉദാന്ത സിങ്, ജാക്കിചന്ദ്, സെമീനല്‍ ദുംഗാല്‍, റേയ്‌നീന്ദര്‍ ഫെര്‍ണാണ്ടസ്, വിനീത് റായ്, സഹല്‍ അബ്ദുല്‍ സമദ്, പ്രണോയ് ഹാല്‍ദര്‍, അനിരുദ് ഥാപ്പ, ലാലിന്‍സുല ചാങ്‌ദെ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ആഷിഖ് കുരുണിയന്‍(മധ്യനിര), സുനില്‍ ഛേത്രി, ഫാറൂഖ് ചൗദരി, മന്‍വീര്‍ സിങ്(മുന്നേറ്റനിര). പരിശീലകൻ: ഇഗോര്‍ സ്റ്റിമാക്(ക്രൊയേഷ്യ)

November 06, 2019, 20:14 pm

Advertisement