17 Tuesday
September , 2019
2.55 AM
livenews logo
flash News
സംവരണം: യോഗി ആദിത്യനാഥിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി കർണാടകയിൽ കന്നഡ മതി; അതിൽ വിട്ടുവീഴ്ചയില്ല; അമിത്ഷായുടെ ഹിന്ദി വാദം തള്ളി യെദ്യൂരപ്പ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കും; തബ്‌രീസ് അന്‍സാരിയുടെ ഭാര്യ പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു അസം ഒരു ഉദാഹരണമാണ്; യുപിയിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ആദിത്യനാഥ് ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ; നടപടി ഹേബിയസ് കോർപസ് പരി​ഗണിക്കാനിരിക്കെ കശ്മീരില്‍ സ്‌കൂളുകള്‍ അടഞ്ഞുതന്നെ; കുട്ടികളെ പഠിപ്പിക്കാന്‍ ബദല്‍മാര്‍ഗവുമായി അധികൃതര്‍ ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാതൃഭാഷ ഹിന്ദിയായവർ വെറും 26% മാത്രം; ഏറ്റവുമധികം സംസാരിക്കുന്നത് ഹിന്ദിയല്ലെന്ന് സെൻസസ് കണക്കുകൾ

2022 ലോകകപ്പ് തയ്യാറെടുപ്പുകള്‍ ഖത്തര്‍ അമീര്‍ വിലയിരുത്തി

September 11, 2019, 12:23 pm

ദോഹ: 2022 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. മല്‍സര നടത്തിപ്പ് ചുമതലയുള്ള സുപ്രിംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരുടെ രണ്ടാമത്തെ യോഗമാണ് തയ്യാറെടുപ്പ് വിലയിരുത്തിയത്. അമിരി ദിവാനില്‍ നടന്ന യോഗത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചു.  

 

ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, അമീറിന്റെ പ്രതിനിധിയും സുപ്രിം കമ്മിറ്റി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനുമായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലിഫ അല്‍ താനി എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

ലോകകപ്പ് പദ്ധതികളുടെ പുരോഗതിയും സുരക്ഷാക്രമീകരണങ്ങളും യോഗത്തില്‍ വിലയിരുത്തി. 2022 ഡിസംബറില്‍ നടക്കുന്ന ലോകകപ്പിന് വേണ്ടി എട്ട് ലോകോത്തര സ്‌റ്റേഡിയങ്ങളാണ് ഖത്തര്‍ പടുത്തുയര്‍ത്തിയത്. ലോകകപ്പിന്റെ ലോഗോ കഴിഞ്ഞദിവസം ഖത്തര്‍ പ്രകാശനം ചെയ്തിരുന്നു. എട്ട് സ്റ്റേഡിയങ്ങളെ ദ്യോതിപ്പിക്കുന്ന ലോഗോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചതും.

 

September 11, 2019, 12:23 pm