18 Saturday
January , 2020
11.27 AM
livenews logo
flash News
ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

പൊണ്ണത്തടിയിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് 14 മാസം കൊണ്ട് കുറച്ചത് 70 കിലോ​ഗ്രാം ശരീരഭാരം

October 21, 2019, 19:41 pm

ദുബയ്: പൊണ്ണത്തടി കൊണ്ട് പൊറുതിമുട്ടിയ ഹസൻ അബ്ബാസ് ഹുയയ്ൻ എന്ന പാകിസ്താനി യുവാവ് 14 മാസം കൊണ്ട് കുറച്ച ശരീരഭാരം 70 കിലോ​ഗ്രാം. ഭക്ഷണക്രമീകരണവും ജിമ്മിലെ വ്യായാമവും ഉൾപ്പെടെയുള്ള കഠിനാധ്വാനത്തിലൂടെയായിരുന്നു ഹസൻ അബ്ബാസ് ശരീരഭാരം പകുതിയായി കുറച്ചത്. 146 കിലോ​ഗ്രാം ആയിരുന്നു യുവാവിന്റെ ഭാരം. പ്രഭാതഭക്ഷണം പുഴുങ്ങിയ മുട്ടയും ബ്രഡുമായി ചുരുക്കിയും ഉച്ചയ്ക്ക് സലാഡും തണ്ണിമത്തനും കഴിച്ച യുവാവ് രാത്രിഭക്ഷണം ഉപേക്ഷിക്കുകയും ചെയ്തു. ദിവസം 9 മുതൽ പത്തുവരെ ​ഗ്രീൻ ടീ കുടിച്ചിരുന്നതായും യുവാവ് പറയുന്നു.

 

ഉപ്പ്, മധുരം, മസാല കലർന്ന ഭക്ഷണവും ഒഴിവാക്കുകയുണ്ടായി. പച്ചക്കറിയും കോഴിയിറച്ചി പുഴുങ്ങിയതും പ്രധാനഭക്ഷണമാക്കി മാറ്റി. നാലു മാസത്തോളം ഭക്ഷണം ക്രമീകരിച്ച ശേഷം യുവാവ് ജിമ്മിലും പോവാൻ തുടങ്ങി. എന്നാൽ ഭക്ഷണം വല്ലാതെ കുറച്ചതിനാലും ജിമ്മിലെ വ്യായാമവും മൂലം ശരീരവേദന അസഹ്യമായെന്ന് ഹസൻ അബ്ബാസ് പറഞ്ഞു. വേദന മൂലം ഉറങ്ങുന്നത് ദിവസം നാലു മണിക്കൂറായി ചുരുങ്ങി. ഇതോടെ ജോലി ചെയ്യാനോ ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയാതെ വന്നു.

 

ജിമ്മിലെ പരിശീലനത്തിനിടെ മൂന്നുതവണ കുഴഞ്ഞുവീണു. ഒരു തവണ മൂക്കിൽ നിന്നു രക്തം വന്നു. പരിശോധനയിൽ കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തി. വൈറ്റമിനും ശരീരത്തിൽ കുറയുന്നതായി കണ്ടെത്തിയതോടെ ഇതിനുള്ള പ്രതിവിധികൾ ചെയ്തു. ഇതിനിടെ യൂറിക് ആസിഡിന്റെ തോത് വർധിച്ചതോടെ കടുത്ത വേദനമൂലം ഒരാഴ്ചയോളം കിടപ്പിലായി.

 

ശരീരഭാരം കുറഞ്ഞതോടെ അയഞ്ഞുതൂങ്ങിയ തൊലി തലവേദനയായി. അ‍‌ഞ്ചുമാസം കൊണ്ട് 24 കിലോ​ഗ്രാം കുറഞ്ഞതോടെയാണ് ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തത്. ഡോക്ടർമാരെ കണ്ടപ്പോൾ തൊലിയുടെ ഇലാസ്തികത ഒഴിവാക്കുന്നതിനു പുരട്ടാൻ ലോഷൻ നിർദേശിച്ചു. ശസ്ത്രക്രിയയിലൂടെ അയഞ്ഞുതൂങ്ങിയ തൊലി മുറിച്ചുമാറ്റുകയോ ജിമ്മിൽ പോയി ഇവ കുറയ്ക്കുകയോ ചെയ്യാനും ഡോക്ടർമാർ പറയുകയുണ്ടായി. ശസ്ത്രക്രിയ ഭയമായതിനാൽ താൻ ജിമ്മിലെ വ്യായാമമാണ് തിരഞ്ഞെടുത്തതെന്ന് യുവാവ് പറയുന്നു.

October 21, 2019, 19:41 pm

Advertisement