ബഹ്റയ്നിൽ 26 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. 63കാരൻ രോഗ ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. സ്വദേശി പൗരനാണ് മരണപ്പെട്ടത്.
പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 530 ആയി ഉയർന്നു. പുതുതായി രോഗം ബാധിച്ചവരിൽ എട്ടുപേർ വിദേശയാത്ര നടത്തിയവരാണെന്നും 18 പേർ രോഗബാധിതരുമായി ഇടപഴകിയവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
April 10, 2020, 22:13 pm