25 Monday
May , 2020
3.29 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

കോവിഡ് തെളിഞ്ഞിട്ടും ജീവനക്കാർ ഓഫീസിലെത്തി: വൈറസ് 28 പേരെ ബാധിച്ചപ്പോൾ സീ ന്യൂസ് അടച്ചുപൂട്ടി


രാജ്യമൊട്ടാകെ കോവിഡ് ഭീതിയിലായിരിക്കെ രോ​ഗം തെളിഞ്ഞിട്ടും കാര്യമായെടുക്കാതെ ജോലിക്കെത്തി സീ ന്യൂസ് ജീവനക്കാർ. ഒടുവിൽ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സീ ന്യൂസ് അടച്ചുപൂട്ടി. കോവിഡ് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽപറത്തി ജോലി തുടർന്ന് രോ​ഗം കൂടുതൽ പേരിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷമാണ് സീ ന്യൂസ് പൂട്ടിയിരിക്കുന്നത്. രോ​ഗം തെളിഞ്ഞിട്ടും തങ്ങളുടെ ജീവനക്കാർ ഓഫീസിൽ ജോലിക്കെത്തിയെന്ന് വെളിപ്പെടുത്തി സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരി തന്നെയാണ് രം​ഗത്തെത്തിയത്.‌‌

 

രോ​ഗം ബാധിച്ചിട്ടും വീട്ടിലിരിക്കാതെ തന്റെ ജോലിക്കാർ സ്റ്റുഡിയോയിൽ വന്നത്‌ അവർ പ്രൊഫഷണലുകൾ ആയതുകൊണ്ടാണു എന്നാണ് ഇന്നലെ സുധീർ ചൗധരി ട്വീറ്റിലൂടെ അറിയിച്ചത്. പകർച്ചവ്യാധി നിയമത്തിന്റെ ന​ഗ്നമായ ലംഘനമാണിത് എന്നിരിക്കെ ഇയാൾക്കും സ്ഥാപനത്തിനുമെതിരെ നടപടിയെടുക്കാൻ യുപി പൊലീസ് തയ്യാറായിട്ടില്ല. കൂടാതെ, കോവിഡ് മറച്ചുവയ്ക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ചുമത്താൻ യുപി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇതൊന്നും മുൻനിർത്തി യാതൊരു നടപടിയും സീ ന്യൂസിനെതിരെ സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

28 തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ന്യൂസ് റൂമും സ്റ്റുഡിയോകളും അടച്ചുപൂട്ടിയെന്ന് സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരി തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്ന തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് സുധീർ ചൗധരി പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ ഒരു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാപനം എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാ തൊഴിലാളികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാ ഫലം വന്നപ്പോഴാണ് 28 പേര്‍ക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായത്’- സുധീർ ചൗധരി വാർത്താക്കുറിപ്പിൽ പറഞ്ഞു.

 

രോഗനിര്‍ണയവും അനുകൂലമായ ഇടപെടലും പെട്ടെന്ന് നടത്തിയതുകൊണ്ടാണ് വ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞതെന്നും സുധീര്‍ ചൗധരി അവകാശപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശങ്ങളും കോവിഡ് പ്രോട്ടോക്കോളും പലിച്ചാണ് സീ ന്യൂസ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് സുധീർ ചൗധരിയുടെ അവകാശവാദമെങ്കിലും തൊഴിലാളികൾ രോ​ഗം വകവയ്ക്കാതെ ഓഫീസിൽ എത്തി ജോലി ചെയ്ത കാര്യവും ഇയാൾ തന്നെയാണ് വ്യക്തമാക്കിയത്. ഇത് ഇയാളുടെ വാദങ്ങളിലെ വൈരുധ്യം വ്യക്തമാക്കുന്നു. 

അതേസമയം ഈ വെളിപ്പെടുത്തൽ വിവാദമായതോടെ, തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു എന്ന വാദവുമായി ഇയാൾ രം​ഗത്തെത്തി. രോ​ഗബാധിതനായ ഒരാളും ജോലിക്ക് വന്നിരുന്നില്ല. വെള്ളിയാഴ്ച ഒരാൾക്ക് രോ​ഗം സ്ഥിരീകരിക്കുകയും തിങ്കളാഴ്ച അയാൾ ഓഫീസിൽ നിന്നും പോയെന്നും ചൗധരി പറയുന്നു. അയാളുടെ എല്ലാ സമ്പർക്ക വ്യക്തികളേയും പരിശോധിക്കുകയും എല്ലാവരേയും ക്വാറന്റൈനിലാക്കുകയും ചെയ്തെന്നും ചൗധരി പറയുന്നു. എന്നാൽ വെള്ളിയാഴ്ച രോ​ഗം സ്ഥിരീകരിച്ചിട്ടും ആദ്യ രോ​ഗി തിങ്കളാഴ്ച വരെ ഓഫീസിൽ ഉണ്ടായിരുന്നു എന്നും ക്വാറന്റൈനിൽ പോയിട്ടില്ലെന്നും ചൗധരിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

 

സ്വന്തം സ്ഥാപനത്തിൽ തന്നെ കോവിഡ് പടരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും രോ​ഗം മറച്ചുവയ്ക്കുകയും രോ​ഗികളെ ജോലിയിൽ തുടരാൻ അനുവ​ദിക്കുകയും ചെയ്ത സുധീർ ചൗധരിയുടെ സീ ന്യൂസ്, ഇന്ത്യയിൽ കോവിഡ് പടർത്തിയത് തബ്‌ലീഗ് ജമാഅത്തുകാരാണെന്ന വിദ്വേഷ പ്രചാരണം നടത്തിയവരിൽ മുൻ നിരയിലുണ്ടായിരുന്ന സ്ഥാപനമായിരുന്നു. വിദ്വേഷ- വ്യാജ പ്രചരണം സംബന്ധിച്ച് എഡിറ്റർ സുധീർ ചൗധരി ക്കെതിരെ എഐവൈഎഫ് നേതാവ് നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, മാർച്ച് ആദ്യവാരം സുധീർ ചൗധരി ദുബയിലേയ്ക്ക്‌ പോയിരുന്നു. ഒരു ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഇത്.‌  മാർച്ച്‌ അഞ്ചിനു ദുബയ്‌ ഒബ്‌റോൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ അയാൾ പങ്കെടുത്തതിനു അയാളുടെ റ്റ്വിറ്റർ അക്കൗണ്ടിൽ തന്നെ തെളിവുകളുണ്ട്‌. എന്നാണു തിരിച്ചുവന്നതെന്ന് വ്യക്തമല്ല. എന്നാൽ വിദേശത്തുനിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റൈൻ ചെയ്യുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നിരിക്കെ നാട്ടിലെത്തിയപ്പോൾ മുതൽ സുധീർ ചൗധരി ചാനൽ പരിപാടിയിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്നുണ്ട്‌. 

 

ജോലിസ്ഥലത്ത്‌ നിന്ന് ക്വാറന്റൈൻ പാലിച്ചില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സാമൂഹിക അകലവും നടന്നിട്ടില്ല. തുടർന്നാണ് തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകരാണ് കോവിഡ്‌ പരത്തിയതെന്ന് മാർച്ച്‌ അവസാനം മുതൽ ഒരു മാസത്തോളം ചാനലിലൂടെ പ്രചരിപ്പിച്ചത്. വിദേശത്തുനിന്ന് എത്തിയതിന്റെ ജാള്യത മറയ്ക്കാനാണ് വന്ന അന്നു മുതൽ സുധീർ ചൗധരി തബ്‌ലീഗ് ജമാഅത്തിനെ വേട്ടയാടാൻ തുടങ്ങിയത് എന്നാണ് ആരോപണം‌. തന്റെ ജോലിക്കാർ റിപ്പോർട്ടിങ്ങിനിടെ കോവിഡ്‌ പടർത്തിയതിനെ കുറിച്ച് മിണ്ടാതിരുന്നതും മറ്റൊന്നു കൊണ്ടുമല്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കോവിഡ് ബാധ മറച്ചുവച്ച് ഓഫീസ് പ്രവർത്തനം തുടർന്ന സുധീർ ചൗധരിക്കെതിരെ കേസെടുക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.

May 19, 2020, 12:59 pm

Advertisement