7 Tuesday
July , 2020
6.49 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

സൗദിയിൽ കൊറോണ വൈറസ് ബാധിച്ച് മൂന്നു മലയാളികൾ മരിച്ചു



റിയാദ്: കൊറോണവൈറസ് ബാധിച്ച് സൗദിയിൽ മൂന്നുമലയാളികൾ മരിച്ചു. കാസർകോട് മൊ​ഗ്രാൽ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുല്ല(55), കൊല്ലം കണ്ണനല്ലൂർ ഷാനവാസ് മൊയ്തീൻകുഞ്ഞ്(സനോവർ-50), കോട്ടയം ഏറ്റുമാനൂർ സ്വദേശി തുമ്പയിൽ ഇഖ്ബാൽ റാവുത്തർ(67)എന്നിവരാണ് മരിച്ചത്.

 

 


അൽഖർജിലെ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു അബ്ബാസ് അബ്ദുല്ല. ദൈനാബിയാണ് ഭാര്യ. ശബീബ, ഷഹല, ഷാബു എന്നിവർ മക്കളാണ്. മൃതദേഹം അൽഖർജിൽ ഖബറടക്കും.

 

 

കൊറോണവൈറസ് ബാധിച്ച് റിയാദിലെ അൽഹമ്മാദി ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഷാനവാസ്. മൃതദേഹം റിയാദിൽ ഖബറടക്കും.

 

 

റിയാദ് കിങ് ഫഹദ് ആശുപത്രിയിലായിരുന്നു ഇഖ്ബാൽ റാവുത്തറുടെ മരണം. 36 വർഷമായി റിയാദിലുള്ള ഇദ്ദേഹം കൺസൾട്ടന്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യമാർ: ഫാത്തിമ ബീവി, സഫിജ. മക്കൾ: ഫെബിന ഇഖ്ബാൽ, റയാൻ ഇഖ്ബാൽ.

 

June 29, 2020, 22:53 pm

Advertisement