31 Sunday
May , 2020
8.53 PM
livenews logo
flash News
മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം ക്വാറന്റൈൻ ലംഘിച്ചെന്ന് ആരോപണം; ആരോ​ഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു

ആർത്തലച്ച് മഴ; റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 3100 തൊഴിലാളികൾ വേണ്ടിവരുമെന്ന് ദുബയ് മുനിസിപാലിറ്റി


ദുബയ്: തുടർച്ചയായി മൂന്നാംദിവസവും കനത്ത മഴയ്ക്കു സാക്ഷ്യംവഹിക്കുന്ന യുഎഇയിൽ പലയിടത്തും വെള്ളക്കെട്ടിൽ പൊറുതിമുട്ടുന്നു. ദുബയിൽ മാത്രം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 3100ഓളം തൊഴിലാളികളാണ് പ്രവർത്തിക്കുന്നത്.

 

റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറുന്നൂറിലേറെ എൻജിനീയർമാരെയും ഇൻസ്പെക്ടർമാരെയും തൊഴിലാളികളെയും സാങ്കേതിക വിദ​ഗ്ധരെയുമാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ  24 മണിക്കൂർ സമയവും നിയോ​ഗിച്ചിരിക്കുന്നത്.

 

പമ്പുകളും ടാങ്കുകളും അടക്കം 245 വാഹനങ്ങളുടെ സഹായത്തോടെയാണ് തൊഴിലാളികൾ പ്രവർത്തിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.

 

 

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു വേണ്ടി ദുബയ് മുനിസിപാലിറ്റിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. മൂവായിരത്തിലേറെ പരാതികൾ വെള്ളക്കെട്ട് സംബന്ധിച്ചു ലഭിച്ചതായി മുനിസിപാലിറ്റി അധികൃതർ അറിയിച്ചു. റോഡിലെ വെള്ളം പമ്പ് ചെയ്തു കളയുന്നതിന് പമ്പുകളും, ടാങ്കറുകളും ഏർപ്പെടുത്തി നൽകിയ മുനിസിപാലിറ്റി ഇതിനു പുറമേ വിദ​ഗ്ധരുടെ സേവനവും ഇതിനായി ഉപയോ​ഗപ്പെടുത്തുന്നുണ്ട്.

 

റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതു മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ മെട്രോ ട്രെയിൻ സേവനം ഉപയോ​ഗപ്പെടുത്തണമെന്ന നിർദേശവും കഴിഞ്ഞദിവസം അധികൃതർ പൊതുജനങ്ങൾക്കു നൽകിയിരുന്നു.

January 12, 2020, 13:32 pm

Advertisement