കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കുവൈത്തിൽ 336 കടകള്‍ അടപ്പിച്ചു. കുവൈത്ത് മുന്‍സിപാലിറ്റി വക്താവ് മുഹമ്മദ് അല്‍ മുത്തരിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ആറ് ഗവര്‍ണറേറ്ററുകളിലെ ആറായിരത്തിലധികം കടകളിൽ ആണ് പരിശോധന നടത്തിയത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നൽകിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടകൾക്കെതിരേ ആണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
റസ്റ്റോറന്റുകള്‍, ബാർബർ ഷോപ്പുകൾ, ഗെയിമിങ് സെന്ററുകള്‍, മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് നിയമലംഘനം നടത്തിയതിന് അടപ്പിച്ചത്.