18 Friday
September , 2020
1.02 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

പനമരം ദുരിതാശ്വാസ ക്യാംപില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


വയനാട്: പനമരം ദുരിതാശ്വാസ ക്യാംപില്‍ ഒന്നരമാസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചു. പനമരം പരക്കുനി കോളനിയിലെ അര്‍ജുന്‍-മൃദുല ദമ്പതികളുടെ മകനാണ് മരിച്ചത്. വെള്ളപ്പൊക്കത്തിന്റെ തുടക്കം മുതല്‍ ഇവര്‍ ക്യാംപിലെത്തിയിരുന്നു. ഇവിടെ വച്ച് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. വെള്ളക്കെട്ടിലൂടെ ആംബുലന്‍സ് കെട്ടിവലിച്ചായിരുന്നു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

 

 

ഇവിടെ നിന്ന് മേപ്പാടി വിംസിലും അവിടെ നിന്ന് മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ റഫര്‍ ചെയ്തിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് കുട്ടിയുമായി മാതാപിതാക്കള്‍ പിന്നീട് പനമരം ക്യാംപില്‍ മടങ്ങിയെത്തുകയും ചെയ്തു. ചൊവ്വാഴ്ച സുഖമില്ലാതായ കുട്ടിയെ പനമരം ആശുപത്രിയിലെത്തിക്കുകയും ഇവിടെ വച്ച് മരിക്കുകയുമാണുണ്ടായത്.


അതേസമയം, മരണത്തില്‍ അസ്വാഭാവികത ഉള്ളതിനാല്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

 

August 13, 2019, 19:15 pm

Advertisement

Advertisement