16 Thursday
July , 2020
9.36 PM
livenews logo
flash News
പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു കൊറോണ: യുഎഇ മൂന്നാം​ഘട്ട വാക്സിൻ പരീക്ഷണം തുടങ്ങി ഖത്തറിൽ കൊറോണ തീവ്രവ്യാപനം അവസാനിച്ചുവെന്ന് സൂചന; രോ​ഗികളുടെ എണ്ണത്തിൽ വൻ കുറവ്

ജനനം മുതൽ ജാതിവിവേചനം അസഹ്യം; തമിഴ്നാട്ടിൽ 450ഓളം ദളിതർ ഇസ്‌ലാം സ്വീകരിച്ചു


കോയമ്പത്തൂർ: ജനിച്ചപ്പോൾ മുതൽ മേൽജാതിക്കാരിൽ നിന്ന് തുടരുന്ന കടുത്ത ജാതിവിവേചനവും പീഡനവും സഹിക്കാനാവാതെ തമിഴ്നാട്ടിൽ 450ഓളം ദളിതർ ഇസ്‌ലാം മതം സ്വീകരിച്ചു. കോയമ്പത്തൂരിലെ മേട്ടുപ്പാളയത്താണ് ദളിതരുടെ മതംമാറ്റം. താഴ്ന്ന ജാതിയിൽപ്പെട്ടവർ മരണപ്പെട്ടാൽ മൃതദേഹം സംസ്കരിക്കാന്‍ പോലും മേൽജാതിക്കാർ സമ്മതിച്ചിരുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

 

കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ഇസ്‌ലാം മതം സ്വീകരിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറഞ്ഞു. മേട്ടുപ്പാളയത്ത് അയിത്ത മതില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മതില്‍ തകര്‍ന്നുവീണ് 17 ദളിതര്‍ മരിച്ച സംഭവത്തിന് ശേഷമായിരുന്നു ഇത്. അന്ന് 3000ഓളം പേർ ഇസ്‌ലാമിലേക്ക് മതംമാറിയിരുന്നു. 

 

ദളിത് സംഘടനയായ തമിഴ് പുലിഗലിന്റെ നേതൃത്വത്തിലാണ് മതംമാറ്റം നടക്കുന്നത്. ജാതീയതയുടെ പിടിയില്‍ നിന്ന് മുക്തമാകാനാണ് ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് തമിഴ് പുലിഗല്‍ ജനറല്‍ സെക്രട്ടറി നിലവേനില്‍ പറഞ്ഞു. 3000ഓളം പേര്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറാണെന്നും 450 പേര്‍ ഇതിനകം മതം മാറിയെന്നും നിലവേനില്‍ വ്യക്തമാക്കി. 

 

“ചക്ലിയന്‍, പള്ളന്‍, പറൈയന്‍ എന്നൊക്കെയാണ് ഞങ്ങളെ മേൽജാതിക്കാർ വിളിക്കുന്നത്. ഇത്തരത്തിലുള്ള അപമാനം സഹിക്കനാവാതെയാണ് മതം മാറുന്നത്. മതം മാറുന്നവഴി അഭിമാനം വീണ്ടെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

 

മുസ്‌ലിംകള്‍ തന്നെ മറ്റൊരു ജാതിക്കാരനായി കണക്കാക്കുന്നില്ലെന്നും അവരില്‍ ഒരാളായാണ് തന്നെ പരിഗണിച്ചതെന്നും മതംമാറിയ അജിത്കുമാര്‍ എന്ന മുഹമ്മദ് റഹ്മാന്‍ പറഞ്ഞു. അവര്‍ ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ തയ്യാറാണ്. ഞാന്‍ ഒരു ജാതിക്കാരന്‍ അല്ലെന്നും ഒരു മുസ്‌ലിമാണെന്നുമാണ് അവര്‍ പറയുന്നത്. തനിക്ക് എല്ലാ സഹായങ്ങളും അവര്‍ ചെയ്തു തന്നെന്നു മുഹമ്മദ് ഖാന്‍ പറഞ്ഞു.

 

‘എന്റെ പേര് മാധന്‍ എന്നായിരുന്നു. ഇപ്പോള്‍ എന്റെ പേര് സുലൈമാന്‍ എന്നാണ്. എന്റെ സമുദായത്തിലെ ആളുകള്‍ ദിവസേന വിവേചനം അനുഭവിക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അവര്‍ നമുക്കെതിരെ പ്രയോഗിക്കുന്ന വാക്കുകളും അവരുടെ മനോഭാവവുമാണ് എന്നെ ഇസ്‌ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഇസ്‌ലാമില്‍ തുല്യതയും സാഹോദര്യവും ഞങ്ങള്‍ കണ്ടെത്തി. ഇതോടെ മുസ്‌ലിമാകാന്‍ തീരുമാനിച്ചു’– സുലൈമാന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.

 

മേട്ടുപ്പാളയത്തിന് അടുത്ത് നടൂരില്‍ ഡിസംബര്‍ രണ്ടിനാണ് ശിവസുബ്രഹ്മണ്യം എന്നയാളുടെ വീടിന് ചുറ്റുമുള്ള മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണ് 17 പേര്‍ മരിച്ചത്. ഈ മതില്‍ ജാതി വിവേചനത്തിന്‍റെ ഉദ്ദേശത്തോടെയാണ് ശിവസുബ്രഹ്മണ്യം പണിതത് എന്നാണ് തമിഴ് പുലികൽ കക്ഷി ആരോപിക്കുന്നത്. അതേസമയം ശിവ സുബ്രഹ്മണ്യത്തെ ഡിസംബര്‍ മൂന്നിന് തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. സമീപത്ത് ജീവിക്കുന്ന ദളിതരെ അകറ്റാന്‍ വേണ്ടിയാണ് ശിവ സുബ്രഹ്മണ്യം തൂണുകള്‍ പോലും ഇല്ലാതെ മതില്‍ പണിതത്. 

February 14, 2020, 16:56 pm

Advertisement