15 Thursday
April , 2021
6.50 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

തായ്വാനിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ മരണം 48 ആയി



തായ്വാനിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി ഉയർന്നു. 66 പേർക്കാണ് പരിക്കേറ്റത്. തുരങ്കത്തിനു മുന്നിലായി കിടന്നിരുന്ന നിർമാണ വാഹനത്തിൽ ട്രെയിൻ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിശദീകരണം. അപകടസമയം അഞ്ഞൂറോളം യാത്രക്കാരായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ നിരവധി പേർ വിനോദസ‍ഞ്ചാരികളാണ്. യാത്രക്കാർ ഏറെയുണ്ടായിരുന്നതിനാൽ നിരവധി പേർ ബോ​ഗിക്കുള്ളിൽ നിന്നായിരുന്നു യാത്ര ചെയ്തിരുന്നത്.

 

പ്രാദേശികസമയം രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ആദ്യനാലു ബോ​ഗികൾ തുരങ്കത്തിനുള്ളിലേക്ക് കടന്നിരുന്നു. തകർന്ന ബോ​ഗിക്കുള്ളിൽ നിന്ന് നൂറോളം പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. തകർന്ന ബോ​ഗിക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മരിച്ചവരും പരിക്കേറ്റവരുമെല്ലാം.

 

തായ് വാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ പാളംതെറ്റലാണ് ഇന്നത്തേതെന്ന് അധികൃതർ വ്യക്തമാക്കി. 2018ലുണ്ടായ അപകടത്തിൽ 18 പേർ മരിച്ചിരുന്നു.1991ലുണ്ടായ അപകടത്തിൽ 30 പേർ മരിക്കുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

April 02, 2021, 15:17 pm

Advertisement

Advertisement