9 Thursday
July , 2020
8.00 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

ജമാൽ ഖഷ​ഗ്​ജി വധം: അ‍ഞ്ചുപ്രതികൾക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു


വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായിരുന്ന ജമാൽ ഖഷ​ഗ്ജിയെ ഇസ്താംബൂൾ കോൺസുലേറ്റിൽ എത്തി ആസൂത്രിതമായി കൊലപ്പെടുത്തി മൃതദേഹം കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ച കേസിൽ അഞ്ചുപ്രതികൾക്ക് വധശിക്ഷ. സൗദി കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർക്കാണ് വധശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രസ്താവനയിൽ അറിയിച്ചു.

 

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിശിത വിമർശകനായിരുന്ന ജമാൽ ഖഷ​ഗ്ജിയെ സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ ഏജന്റുമാരാണ് കൊലപ്പെടുത്തിയതെന്ന് തുർക്കി പോലിസാണ് കണ്ടെത്തിയത്. വിവാഹ ആവശ്യത്തിനുള്ള നിയമപരമായ കടലാസുകൾ വാങ്ങുന്നതിനായി ഇസ്താംബൂൾ കോൺസുലേറ്റിലെത്തിയ ജമാൽ ഖഷ​ഗ്ജിയെ സൗദി ഏജന്റുമാർ കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച ശേഷം ആസിഡ് ഒഴിച്ചുനശിപ്പിച്ചുവെന്നുമാണ് തുർക്കി പോലിസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

 


ഖഷ​ഗ്ജിയെ വധിച്ചുവെന്ന വസ്തുത സൗദി അം​ഗീകരിച്ചില്ലെങ്കിലും അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതോടെയാണ് ചോദ്യം ചെയ്യലിനിടെയുണ്ടായ കൈയാങ്കളിയിൽ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് സൗദി വ്യക്തമാക്കിയത്. കൃത്യം നിർവഹിച്ച ശേഷം സൗദിയിലെത്തിയവരെ കസ്റ്റഡിയിലെടുക്കുകയും ഇവരെ തുർക്കിക്ക് വിട്ടുകൊടുക്കില്ലെന്നും സൗദി പറഞ്ഞിരുന്നു.

 


11 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേർക്ക് 24 വർഷം വീതം തടവ് വിധിച്ചു. ശേഷിക്കുന്നവരെ വിട്ടയച്ചു.

 

December 23, 2019, 17:44 pm

Advertisement