18 Friday
September , 2020
1.04 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

അഞ്ചുവയസ്സുകാരി കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു


ഹരിയാനയിൽ അഞ്ചുവയസ്സുകാരി കുഴൽക്കിണറിൽ വീണു. അമ്പതടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. ഓക്സിജൻ കിണറിൽ ഇറക്കി നൽകിയ രക്ഷാപ്രവർത്തകർ കാമറ ഉപയോ​ഗിച്ച് കുട്ടി കിടക്കുന്ന രീതിയും മറ്റും നിരീക്ഷിച്ചുവരികയാണ്. കുട്ടി തലകീഴായാണ് കിണറിൽ കിടക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.

 


ഹരിയാനയിലെ കർനാൽ ജില്ലയിലെ ഹർസിം​​ഗ് പുര ​ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച കളിക്കുന്നിതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്. കുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചലിലാണ് കുഴൽക്കിണറിൽ വീണ കാര്യം അറിയുന്നത്.

 

തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.

 

കഴിഞ്ഞയാഴ്ചയാണ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ കുഴൽക്കിണറിൽ വീണുമരിച്ചത്. നാലരദിവസം നീണ്ട ശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുക്കുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

November 04, 2019, 10:08 am

Advertisement

Advertisement