യുഎഇയിൽ അമ്പതുപേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 248 ആയി ഉയർന്നു. വൈറസ് ബാധിതരിൽ ആറുപേർ ഇന്ത്യക്കാരാണ്.
ശ്രീലങ്ക, സൗദി അറേബ്യ, ബ്രിട്ടൻ, യമൻ, തുണീസ്യ, ദക്ഷിണാഫ്രിക്ക, ബെൽജിയം, ദക്ഷിണ കൊറിയ, ബൾഗേറിയ, ഫ്രാൻസ്, ചെക് റിപബ്ലിക്, ആസ്ത്രേലിയ, ലബനോൻ, കെനിയ, മാലദ്വീപ്, സുദാൻ, ഇറാൻ, അയർലന്റ്, മൊറോക്കോ, പാകിസ്താൻ, സ്വീഡൻ, ഇറ്റലി, ഈജിപ്ത്, സ്പെയിൻ, നെതർലന്റ്, ജോർദാൻ, ഫിലിപ്പീൻസ്, യുഎസ്എ, ബംഗ്ലാദേശ്, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വൈറസ് ബാധിച്ചിട്ടുള്ള മറ്റുള്ളവർ.
വൈറസ് ബാധിതരായ നാലുപേർ ഇതിനിടെ സുഖംപ്രാപിച്ചുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.