കാണാതായ ആറുവയസ്സുകാരിയായ സ്കൂൾ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബലാൽസംഗം ചെയ്ത ശേഷം കുട്ടിയുടെ സ്കൂൾ യൂനിഫോമിന്റെ ബെൽറ്റ് ഉപയോഗിച്ചാണ് കഴുത്തുഞെരിച്ച് കൊന്നിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ടോങ്ക് ജില്ലയിൽ നിന്നുള്ള കുട്ടിയെ ശനിയാഴ്ച മുതലാണു കാണാതായത്.
കുട്ടിയുടെ ഗ്രാമത്തിനു സമീപമുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. മദ്യക്കുപ്പികൾ, പലഹാരങ്ങൾ, രക്തത്തുള്ളികൾ മുതലായവ മൃതദേഹം കിടന്ന സ്ഥലത്ത് കണ്ടെത്തി.
ശനിയാഴ്ച കുട്ടിയുടെ സ്കൂളിൽ കായികമൽസരം നടന്നിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് പോലിസിൽ പരാതിയും നൽകിയിരുന്നു.