9 Sunday
August , 2020
5.17 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

പാക് വിമാനാപകടത്തിൽ 60 മരണം സ്ഥിരീകരിച്ചു



കറാച്ചി: പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനം കറാച്ചി വിമാനത്താവളത്തിനു സമീപം തകർന്നുവീണുണ്ടായ അപകടത്തിൽ ഇതുവരെ 60 മരണം സ്ഥിരീകരിച്ചു. 91 യാത്രികരും 8 ജീവനക്കാരുമായി ലാഹോറിൽ നിന്ന് പറന്നുയർന്ന വിമാനമാണ് ലാന്റിങ്ങിന് തൊട്ടുമുമ്പ് കറാച്ചിയിൽ ജനവാസ കേന്ദ്രത്തിൽ തകർന്നുവീണത്. രണ്ടുപേർ രക്ഷപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു. അപകടസ്ഥലത്തു നിന്ന് മൃതദേഹങ്ങളും മറ്റും നീക്കുന്ന പ്രവർത്തനം തുടരുകയാണ്.

 

 


മൂന്നുതവണ ലാന്റിങ്ങിനു ശ്രമിച്ച പരാജയപ്പെട്ട ശേഷമാണ് വിമാനം തകർന്നുവീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആദ്യം മൊബൈൽ ടവറിലും പിന്നീട് കെട്ടിടങ്ങളിലേക്കും വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.

 

വിമാനത്തിന് ഇറങ്ങാൻ രണ്ടു റൺവേകൾ സജ്ജമായിരുന്നെങ്കിലും സാങ്കേതിക തകരാർ ഉണ്ടെന്ന് കൺട്രോൾ റൂമിൽ അറിയിച്ച പൈലറ്റ് വിമാനം വീണ്ടും വട്ടംചുറ്റി വരികയായിരുന്നുവെന്നും പിഐഎ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എയർ മാർഷൽ അർഷദ് മാലിക്ക് അറിയിച്ചു.

 


ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും വ്യക്തമാക്കി.

 

 

May 22, 2020, 22:45 pm

Advertisement

Advertisement