18 Friday
September , 2020
12.07 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

ആശങ്ക ഉയർന്ന് കേരളം; ഇന്ന് 62 പേർക്ക് കോവിഡ്; ഒമ്പത് ഹോട്ട് സ്പോട്ടുകൾ കൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച്  ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 19 പേര്‍ക്കും കണ്ണൂരിൽ 16 പേര്‍ക്കും മലപ്പുറത്ത്​ എട്ടു പേര്‍ക്കും ആലപ്പുഴയിൽ അഞ്ചുപേര്‍ക്കും കോഴിക്കോട്, കാസര്‍കോട്​ ജില്ലകളി​ലെ നാലു പേര്‍ക്ക് വീതവും കൊല്ലത്ത്​ മൂന്നു പേര്‍ക്കും കോട്ടയത്ത്​ രണ്ടു പേര്‍ക്കും വയനാട് ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

 

ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യുഎഇ -ഒമ്പത്​, സൗദി അറേബ്യ- മൂന്ന്​, കുവൈത്ത്- രണ്ട്​, മാലി ദ്വീപ്- ഒന്ന്​, സിങ്കപ്പൂര്‍- ഒന്ന്​, മസ്‌കറ്റ്-ഒന്ന്​, ഖത്തര്‍- ഒന്ന്​) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്- 12, ഗുജറാത്ത്- 2, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, ഡല്‍ഹി- 1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 

 

ഇതില്‍ ഏഴു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ മൂന്നുപേര്‍ പാലക്കാട് ജില്ലയിലുള്ളവരും രണ്ടുപേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.  

 

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന മൂന്നു പേരുടെ പരിശോധനാഫലം നെഗറ്റീവായി. കൊല്ലം, കോട്ടയം, കാസര്‍കോട്​ ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

അതേസമയം, ഇന്ന് ഒമ്പത്​ പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത്​ നിലവില്‍ 37 ഹോട്ട് സ്‌പോട്ടുകളാണുള്ളത്​.

May 23, 2020, 18:34 pm

Advertisement

Advertisement