16 Thursday
July , 2020
10.06 PM
livenews logo
flash News
ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് വരവരറാവുവിന് കൊറോണ ബാധ പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു കൊറോണ: യുഎഇ മൂന്നാം​ഘട്ട വാക്സിൻ പരീക്ഷണം തുടങ്ങി

68 പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തി ​ഗുജറാത്തിലെ കോളേജ് പ്രിൻസിപ്പൽ



അഹമ്മദാബാദ്: ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥിനികളുടെ അടിവസ്ത്രം ഊരി ആർത്തവ പരിശോധന നടത്തി ​ഗുജറാത്തിലെ സ്കൂൾ പ്രിൻസിപ്പൽ. ​ഭുജിലെ സ്വാമി നാരായൺ മന്ദിറിനു കീഴിലുള്ള ശഹ്ജാനന്ദ് ​വനിതാ കോളേജിൽ വ്യാഴാഴ്ച്ചയാണ് സംഭവം. ഹോസ്റ്റല്‍വാസികളായ 68 പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചാണ് കോളേജ് പ്രിന്‍സിപ്പൽ ഡോ. റിത എം റാണിഗ്ര ആർത്തവ പരിശോധന നടത്തിയത്.

 

കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറുന്നു എന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പൽ ക്ലാസ്റൂമില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കി ഇത്തരമൊരു പരിശോധന നടത്തിയത്. ആർത്തവമുള്ളവർ അടുക്കളയിലും കോളേജിനു സമീപത്തെ ക്ഷേത്രത്തിലും കയറരുതെന്നും മറ്റു വിദ്യാർഥികളുമായി ഇടപഴകരുത് എന്നുമാണ് കോളേജിലെ കർക്കശ നിയമങ്ങളെന്ന് വിദ്യാർഥികൾ പറയുന്നു.

ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് പൊടുന്നനെ കയറിവന്ന പ്രിൻസിപ്പൽ നിങ്ങളിലാർക്കാണ് ആർത്തവമുള്ളത് എന്ന് ചോദിക്കുകയും തുടർന്ന് ഇവരെ ക്ലാസ്റൂമില്‍ നിന്നിറക്കി റെസ്റ്റ്റൂമില്‍ കൊണ്ടുപോയി പരിശോധിക്കുകയുമായിരുന്നു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ തന്നെയാണ് പരിശോധന നടന്നതെന്ന് വിദ്യാർഥികൾ വ്യക്തമാക്കുന്നു. 

 

പരാതിപ്പെടാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രിന്‍സിപ്പൽ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ പറഞ്ഞു. പൊലീസിൽ പരാതി നൽകാതിരിക്കാൻ രക്ഷിതാക്കളെ വൈകാരികമായി ബ്ലാക്മെയിൽ ചെയ്യുകയാണ് കോളേജ് അധികാരികളെന്നും വിദ്യാർഥികൾ പറയുന്നു.‌ 

 

ഇത്തരം പീഡനം കോളേജിൽ പതിവാണെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. കച്ചി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള ഈ കോളേജില്‍ 1500 കുട്ടികളാണ് പഠിക്കുന്നത്. ഹോസ്റ്റലില്‍ ഇത്തരത്തില്‍ നിരവധി വിവേചനങ്ങള്‍ നടക്കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. അതേസമയം, കോളേജ് പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്ന് വിദ്യാർഥികള്‍ പറഞ്ഞു. 

February 14, 2020, 15:25 pm

Advertisement