13 Thursday
August , 2020
11.55 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

മത്തായിയുടെ ദുരൂഹ മരണം; ഏഴ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റി


പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിച്ചുകൊണ്ടുപോയ ഫാംഹൗസ് ഉടമ കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കർഷകനായ പി പി മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റം. ആ​രോ​പ​ണ​വി​ധേ​യ​രാ​യ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന ന​ട​പ​ടി എ​ടു​ത്തെ​ങ്കി​ല്‍ മാ​ത്ര​മേ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ബന്ധുക്കൾ.

 

റാന്നി വനമേഖലയിലെ കുടപ്പന പ്രദേശത്ത് വനം വകുപ്പിന്‍റെ സിസി ടിവി കാമറകൾ തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വീട്ടിൽ നിന്ന് കൊണ്ടുപോയത്. തുടർന്നാണ് കിണറ്റില്‍ വീണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. മത്തായിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

 

ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. 

 

ആരോപണ വിധേയനായ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ്കുമാറിനെ ഗൂഡ്രിക്കൽ റേഞ്ചിൽ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് കുമാർ, ബീറ്റ് ഓഫീസർമാരായ എൻ സന്തോഷ്, ടി അനിൽകുമാർ, വി എം ലക്ഷ്മി എന്നിവരെ കരികുളത്തക്കും ട്രൈബൽ വാച്ചർ ഇ ബി പ്രദീപ് കുമാറിനെ രാജാംപാറയിലേക്കുമാണ് മാറ്റിയത്.

 

മ​ത്താ​യി മു​ങ്ങി മ​രി​ച്ചെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

August 01, 2020, 22:08 pm

Advertisement

Advertisement