സ്റ്റൈൽമന്നൻ രജനികാന്തിന് ഇന്ന് 71-ാം പിറന്നാൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, സചിൻ ടെണ്ടുൽക്കർ, മമ്മൂട്ടി, ധനുഷ്, ശിവ കാർത്തികേയൻ, കാർത്തിക് സുബ്ബരാജ്, ഹൻസിക, തുടങ്ങി രാഷ്ട്രീയത്തിലും കായികരംഗത്തും സിനിമയിലും അടക്കമുള്ള നിരവധി മേഖലകളിലുള്ളവർ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു.
രജനികാന്തിന് ആശംസകൾ നേർന്ന് തമിഴ്നാട്ടിലുടനീളം ആരാധകരും റോഡിലിറങ്ങി. 1950 ഡിസംബർ 12നാണ് ബംഗളുരൂവിൽ ആണ് ശിവാജി റാവു ഗെയ്ക്കവാദ് എന്ന രജനികാന്തിന്റെ ജനനം.
December 12, 2021, 12:15 pm