9 Thursday
July , 2020
7.37 PM
livenews logo
flash News
339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു

ഇന്ത്യയിൽ 7500ഓളം പുതിയ കൊറോണ ബാധിതർ; മരണം 4706 ആയി



ന്യൂഡൽഹി: രാജ്യത്ത് പുതുതായി 7500ഓളം പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. മരണം 4706 ആയി ഉയരുകയും ചെയ്തു. 165000ത്തിലേറെ വൈറസ് ബാധകളാണ് ഇതുവരെ രാജ്യത്ത് റിപോർട്ട് ചെയ്തത്.

 

അതേസമയം നാലാംഘട്ട ലോക്ക് ഡൗൺ ഈ മാസം 31ന് അവസാനിക്കാരിക്കെ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വ്യാഴാഴ്ച ചർച്ച നടത്തുകയും ചെയ്തു. രാജ്യത്തെ വൈറസ് ബാധയുടെ 70 ശതമാനവും റിപോർട്ട് ചെയ്ത 13 ന​ഗരങ്ങൾ ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങളുമായി കാബിനറ്റ് സെക്രട്ടറി രാജീവ് ​ഗൗബയും ചർച്ച നടത്തുകയുണ്ടായി.

 

ലോകത്താകെ 5909029 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 362081 പേർ മരണത്തിനു കീഴടങ്ങി. അമേരിക്കയിൽ മാത്രം 103330 മരണങ്ങളുണ്ടായി. 1768461 പേർക്കാണ് ഇവിടെ രോ​ഗം ബാധിച്ചത്. ബ്രസീൽ(438812-26764), റഷ്യ(379051-4142), സ്പെയിൻ(284984-27119), ബ്രിട്ടൻ(269127-37837), ഇറ്റലി(231732-33142), ഫ്രാൻസ്(186238-28662), ജർമനി(182452-8570)എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ രോ​ഗബാധിതരുടെയും മരിച്ചവരുടെയും എണ്ണം.

 

May 29, 2020, 11:11 am

Advertisement