19 Friday
August , 2022
2.00 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

മലബാർ അടുക്കളയുടെ എട്ടാം വാർഷിക ആഘോഷം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ


 

ജിദ്ദ: എട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന  'അരങ്ങും അടുക്കളയും 2022' എന്ന പേരിൽ വിവിധ ഇനം മത്സരങ്ങൾ  സംഘടിപ്പിക്കുന്നു. ജൂൺ  24 വെള്ളിയാഴ്ച ജിദ്ദ   ഇന്ത്യൻ കോൺസുലേറ്റിലാണ്  വൈകീട്ട് 5 മണി മുതൽ 11:30 വരെ മെഗാ ഇവെന്റ്  നടത്തപ്പെടുന്നത്.

 

പാചക മത്സരം. മൈലാഞ്ചി മത്സരം. ചിത്ര രചന  മത്സരം എന്നിവയോടൊപ്പം വിവിധ കലാപരി പാടികളും ഉണ്ടായിരിക്കുന്നതാണ്. അഞ്ചു ലക്ഷത്തോളം അംഗങ്ങളുള്ള  ഫേസ്ബുക് കൂട്ടായ്മയായ മലബാർ അടുക്കളയുടെ എട്ടാം വാർഷിക ആഘോഷം ഗൾഫിലും നാട്ടിലുമുള്ള വിവിധ ചാപ്റ്ററുകൾ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നുണ്ടെന്ന് മലബാർ അടുക്കള ചെയർമാൻ മുഹമ്മദലി  ചാക്കോത്ത് ദുബായിൽ നിന്നും അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.

 

കേരളത്തിലെ എട്ടാം വാർഷിക ആഘോഷങ്ങൾ ജൂലൈ രണ്ടിന്  എറണാകുളം 'ബ്ലൂംസ് കൊച്ചിൻ' ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നതോടെ തുടക്കമാകും. ദുബയിലെ ആഘോഷ പരിപാടികൾ ജൂലൈ 16 ന്  നടത്തപ്പെടും. പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നർഗീസ് ബീഗത്തിന് ചടങ്ങിൽ  അവാർഡ് സമ്മാനിക്കും. കണ്ണൂർ ഷരീഫ് , രഹന, ഫാസില ബാനു, തുടങ്ങിയ കലാകാരൻമാരുടെ  ഗാനമേള, പ്രമുഖ അറബ് വ്യക്തിത്വങ്ങളും, സിനിമ താരങ്ങളും, ആഘോഷ പരിപാടികളുടെ ഭാഗമാകും. ഇതോട് അണുബന്ധിച്ച് നടത്തുന്ന പാചക മത്സരത്തിൽ സംബന്ധിക്കാൻ പ്രവാസി ഇന്ത്യക്കാർക്ക് അവസരമുണ്ടാകും

 

2014 ജൂലായ് 5 നു മുഹമ്മദലി ചക്കോത്തിന്റെ നേതൃത്വത്തിൽ ദുബായിലെ ഏതാനും സുഹൃത്തുക്കൾ ചേർന്നാണ്‌  മലബാർ അടുക്കള എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് രൂപീകരിക്കുന്നത്. എട്ട്  വർഷം കൊണ്ട് അഞ്ച് ലക്ഷത്തോളം അംഗങ്ങളിലേക്ക് എത്തി നിൽക്കുന്നു. മലബാർ അടുക്കള വെറുമൊരു പാചക ഗ്രൂപ്പ് മാത്രമല്ല. ആരംഭം തൊട്ട് ഇതുവരെയും പല മേഖലകളിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ റമദാനിൽ 1000 കുടുംബങ്ങൾക് ഭക്ഷണ കിറ്റ് വിതരണം ചെയ്യാൻ സാധിച്ചു.

 


ഇനിയും ഒട്ടേറെ വലിയ വലിയ സ്വപ്നങ്ങൾ  മലബാർ അടുക്കളയെന്ന സംഘടനയ്ക്കുണ്ട്. ജിദ്ദയിൽ മലബാർ അടുക്കളയുടെ  പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്നും അരങ്ങും അടുക്കളയും എന്ന പരിപാടിയോടെ പ്രധാന പ്രയോജ്യകാരായ അബീർ ഗ്രൂപ്പിന്റെ സഹകരണം ഏറെ വിലമതിക്കുന്നതായും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

 

 

മലബാർ അടുക്കള ജിദ്ദ കോഡിനേറ്റർമാരായ കുബ്ര ലത്തീഫ്, ഫസ്‌ന സിറാജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആസിഫ സുബുഹാൻ, ഇൻഷിറ റാഷിദ് എന്നിവർക്ക് പുറമെ അബീർ ഗ്രൂപ്പ് പേഷ്യന്റ് എക്സ്പീരിൻസ്  ഡയറക്ടർ ഡോ. ഇമ്രാനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

June 20, 2022, 17:19 pm

Advertisement

Advertisement