കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ ഒരാൾ കൂടി മരിച്ചു. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 85കാരിയാണ് മരിച്ചത്. വിദേശയാത്ര കഴിഞ്ഞെത്തിയതായിരുന്നു സ്ത്രീയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഈ മാസം 22നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റു രോഗങ്ങളും വൃദ്ധയെ അലട്ടിയിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. ഇതുവരെ 606 പേർക്കാണ് വൈറസ് ബാധിച്ചത്.
March 25, 2020, 23:00 pm