12 Sunday
July , 2020
2.25 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

പാക് വിമാനാപകടത്തിൽ മരണം 97 ആയി; രക്ഷപ്പെട്ടത് രണ്ടുപേർ



കറാച്ചി: 91 യാത്രക്കാരും 8 ജീവനക്കാരുമായി കറാച്ചി വിമാനത്താവളത്തിനു സമീപം തകർന്നുവീണ പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസ് ദുരന്തത്തിൽ 97 പേർ കൊല്ലപ്പെട്ടു. രണ്ടുപേർ രക്ഷപ്പെട്ടു. ലാന്റിങ്ങിനു ശ്രമിക്കുന്നതിനിടെ സാങ്കേതിക തകരാർ മൂലം ജനവാസ കേന്ദ്രത്തിൽ വിമാനം തകർന്നുവീഴുകയായിരുന്നു. ലാഹോറിൽ നിന്നു കറാച്ചിയിലേക്ക് വന്ന എ320 വിമാനമാണ് ഇന്നലെ തകർന്നുവീണത്.

 

 

(കറാച്ചി വിമാനത്താവളത്തിൽ വിമാനമിറങ്ങേണ്ടിയിരുന്ന റൺവേയും തകർന്നുവീണ ജനവാസകേന്ദ്രവും)

 

 

ബാങ്ക് ഓഫ് പഞ്ചാബ് പ്രസിഡന്റ് സഫർ മസൂദ്, സുബൈർ എന്നിവരാണ് രക്ഷപ്പെട്ട യാത്രികരെന്ന് സിന്ധ് ആരോ​ഗ്യമന്ത്രി മീരാൻ യൂസഫ് വ്യക്തമാക്കി. സുബൈറിന് 35 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സഫർ മസൂദിന്റെ ശരീരത്തിൽ നാല് ഒടിവുകളുണ്ടെന്നും അവർ പറഞ്ഞു. 19 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 24 ന്യൂസ് പ്രോ​ഗ്രാമിങ് ഡയറക്ടർ അൻസാർ നഖ് വിയും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.

 


വിമാനം തകർന്നുവീണ ജനവാസകേന്ദ്രത്തിലെ 11 പേരും പരിക്കുകളോടെ ആശുപത്രിയിലുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാ​ഗം സ്ത്രീകളാണെന്നും മന്ത്രി പറഞ്ഞു.

 

May 23, 2020, 09:47 am

Advertisement