13 Thursday
August , 2020
10.29 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

'ഡല്‍ഹി വംശീയാതിക്രമം പ്രതികാരം; നിരവധി മുസ്‌ലിംകളെ ചുട്ടുകൊന്നു; സഹായിച്ചത് പൊലീസ്': ഹിന്ദുത്വ കലാപകാരിയുടെ വെളിപ്പെടുത്തല്‍


 

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശീയാതിക്രമം മുസ്‌ലിംകളോടുള്ള ഹിന്ദുക്കളുടെ പ്രതികാരമായിരുന്നു എന്ന് ഹിന്ദുത്വ കലാപകാരിയുടെ വെളിപ്പെടുത്തല്‍. മുസ്‌ലിംകളെ ആക്രമിക്കാന്‍ എല്ലാ സഹായവും ചെയ്തു തന്നത് പൊലീസായിരുന്നെന്നും കലാപത്തില്‍ പങ്കെടുത്ത 22കാരനായ കരവാള്‍ നഗര്‍ സ്വദേശി വ്യക്തമാക്കി. ദി കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇയാള്‍ ഡല്‍ഹി വംശീയാതിക്രമത്തെ കുറിച്ചും കൊലപാതകങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്നത്.

 

താനും ഹിന്ദു കൂട്ടാളികളും ഡല്‍ഹി പൊലീസിന്റെ പിന്തുണയോടെ എങ്ങനെയാണ് മുസ്‌ലിംകളെ ആക്രമിച്ചതെന്നാണ് ഇയാള്‍ വിശദമാക്കുന്നത്. മുസ്‌ലിംകളുടെ കടകളും വാഹനങ്ങളും വീടുകളും തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണവും തീയിടലുമെന്ന് ഇയാള്‍ പറയുന്നു. ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മുസ്‌ലിംകളെ താന്‍ ക്രൂരമായി മര്‍ദിച്ചതായി ഇയാള്‍ സമ്മതിക്കുന്നു. ഈ സമയത്ത് പൊലീസ് എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് അവര്‍ എല്ലാ പിന്തുണയും തന്ന് കൂടെ നിന്നു എന്നായിരുന്നു ഇയാളുടെ മറുപടി.

 

'മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വീടുകളിലും കടന്നു ചെന്നാക്രമിച്ചോളൂ. ഒരു കുഴപ്പവുമില്ല. ഞങ്ങള്‍ അങ്ങോട്ടു വരില്ല, ഹിന്ദുവിന്റെ ശക്തി എന്താണെന്ന് അവരെ കാണിച്ചുകൊടുക്കൂ'- എന്നായിരുന്നു ഡല്‍ഹി പൊലീസ് തങ്ങളോടു പറഞ്ഞതെന്നും അക്രമകാരി വെളിപ്പെടുത്തി. അതിന് ശേഷം തുടരെ തുടരെ അക്രമം നടന്നു. കൂടാതെ, 'നിങ്ങള്‍ക്ക് വലിയൊരു അവസരമാണ് ലഭിക്കുന്നത്. തോന്നുന്നതൊക്കെ ചെയ്‌തോളാന്‍ ഞങ്ങള്‍ക്ക് മുകളില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അവര്‍ അവസാനിപ്പിക്കാന്‍ പറയുന്നത് വരെ നിങ്ങള്‍ക്ക് തുടരാം' എന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി 22കാരനായ സംഘപരിവാര്‍ കലാപകാരി വ്യക്തമാക്കുന്നു. 

 

എന്റെ കൈയില്‍ ഒരു ലാത്തിയുണ്ടായിരുന്നു. മുസ്‌ലിംകളെ മര്‍ദിക്കാനും അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കാനുമായി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തന്നെയാണ് എനിക്കത് തന്നത്. അവര്‍ ഞങ്ങള്‍ക്ക് പൊലീസുകാരുടെ കൈയില്‍ ഉള്ളതുപോലുള്ള കുറച്ചധികം ലാത്തികള്‍ തന്നു. ഇഷ്ടികളും കല്ലുകളും ദണ്ഡുകളും അവരുടെ കൈവശം ഉണ്ടായിരുന്നു. മൂന്ന് നാല് പേരുടെ കൈയില്‍ തോക്കും ഉണ്ടായിരുന്നു. ആദ്യ സമയത്തൊന്നും വെടിവച്ചിരുന്നില്ല. പിന്നെ രാത്രിയായപ്പോഴാണ് വെടിവച്ചത്. വാളുകളും ഇരുമ്പ് ദണ്ഡും ലാത്തിയും കല്ലും എല്ലാം കൊണ്ട് നിങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് എന്താണ് ആ സമയത്ത് പറഞ്ഞുകൊണ്ടിരുന്നത്? അവര്‍ ഇതെല്ലാം കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നോ? എന്ന ചോദ്യത്തിന് 'അതെ, അവര്‍ കാഴ്ചക്കാരായിരുന്നു' എന്നാണ് ഇയാളുടെ മറുപടി.

 

ഞാനൊരു ബജ്രംഗ്ദള്‍ പ്രവര്‍ത്തകനെ കണ്ടുമുട്ടി. മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുക്കളെ സംഘടിപ്പിച്ചതും ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതുമൊക്കെ അയാളായിരുന്നു. ഇപ്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഇനിയൊരിക്കലും അതിന് സാധിക്കില്ലെന്നാണ് അയാള്‍ പറഞ്ഞത്. അതിക്രമത്തിന്റെ സമയത്ത് ആം ആദ്മിയെന്നോ സമാജ്വാദി പാര്‍ട്ടിയെന്നോ കോണ്‍ഗ്രസെന്നോ ഉള്ള വ്യത്യാസം ഇവിടെ കാണിക്കരുതെന്നും ഹിന്ദുവാണെന്ന ഒരൊറ്റ വികാരത്തില്‍ വേണം യുദ്ധം ചെയ്യാന്‍ എന്നുമായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞത്. ഫെബ്രുവരി 23 നാണ് വാട്ട്‌സ്ആപ്പില്‍ കലാപവുമായി ബന്ധപ്പെട്ട ആദ്യ സന്ദേശം ലഭിക്കുന്നത്. ബ്രഹ്മപുരിയില്‍ മുസ്‌ലിംകള്‍ ഒരു ഹിന്ദു യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു ആ സന്ദേശം.

 

വീട്ടില്‍ കയറിയാണ് മര്‍ദിച്ചതെന്നാണ് അതില്‍ പറഞ്ഞത്. ഒരു ഹിന്ദു സഹോദരന്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് നമ്മള്‍ നിശബ്ദരായിപ്പോകുന്നത് എന്നായിരുന്നു അതില്‍ വന്ന ചോദ്യം. നിരവധി വീഡിയോകളും ഇതിനൊപ്പം വന്നു. ബിജെപി നേതാവ് കപില്‍ മിശ്ര കാര്യങ്ങള്‍ എല്ലാം നന്നായി ചെയ്തെന്നും ഇയാള്‍ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. അവര്‍ 30 ശമതാനമേയുള്ളൂ. ഞങ്ങള്‍ 70 ശതമാനമുണ്ട്. പിന്നെ എന്തിന് അവരെ പേടിക്കണം. ഇപ്പോള്‍ അവര്‍ക്ക് ഹിന്ദുക്കള്‍ ഒന്നാണെന്ന് അറിയാം. നേരത്തെ ഇതായിരുന്നില്ല അവസ്ഥ. എന്തെങ്കിലും പ്രശ്നം വന്നാല്‍ തന്നെ 'അത് വിട്ടേക്കാം' എന്ന തരത്തിലായിരുന്നു. എന്നാല്‍ ഇന്ന് ഹിന്ദുക്കള്‍ ഒന്നാണ്. അവരെ ഇവിടെ നിന്നും പുറത്താക്കിയിരിക്കും- ഇയാള്‍ അഭിമുഖത്തില്‍ പറയുന്നു.

 

കലാപത്തിനിടെ നിങ്ങള്‍ കണ്ട കാഴ്ചകള്‍ എന്തെല്ലാമായിരുന്നെന്നും നിങ്ങള്‍ എന്തെല്ലാമായിരുന്നു ചെയ്തത് എന്ന ചോദ്യത്തിന് 'ഞാന്‍ ആളുകളെ മര്‍ദിച്ചു. കടകള്‍ തീയിട്ട് നശിപ്പിച്ചു, നിരവധി തവണ ഇത് ആവര്‍ത്തിച്ചു- എന്നായിരുന്നു മറുപടി. താന്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും പക്ഷേ നിരവധി ആളുകളെ താന്‍ മര്‍ദിച്ചിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. ചിലര്‍ ഞങ്ങള്‍ക്ക് നേരെ വന്നു. അതോടെ ഞങ്ങള്‍ ശക്തമായി തിരിച്ചടിച്ചു തുടങ്ങി. ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ചതിന് ശേഷമായിരുന്നു ഞങ്ങള്‍ അവരെ അടിച്ചത്. ആധാര്‍ കാര്‍ഡ് വരെ പരിശോധിച്ചിരുന്നു. ഹിന്ദുവെന്ന് പറഞ്ഞവരെ സഹായിക്കുകയും മുസ്‌ലിംമെന്ന് പറഞ്ഞവരെ മര്‍ദിക്കുകയും ചെയ്തു.

 

കാറുകള്‍ അടക്കം തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. ആരെങ്കിലും പേര് മാറ്റിപ്പറഞ്ഞതാണെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഞങ്ങള്‍ അവരുടെ ലൈസന്‍സ് പ്ലേറ്റ് നോക്കും. ഏത് മതവിഭാഗക്കാരന്റേതാണ് ആ വണ്ടിയെന്ന് പരിശോധിക്കും. അതിന് ശേഷമായിരുന്നു മര്‍ദനം. നിങ്ങള്‍ ആരുടെ ഭാഗത്തായിരുന്നു എന്ന ചോദ്യത്തിന് 'നിങ്ങള്‍ എന്ത് പേരിട്ടാണ് അതിന് വിളിക്കാറ്.. ഹിന്ദുത്വ'- എന്നായിരുന്നു ഇയാളുടെ മറുപടി. ആറോ ഏഴോ വാഹനങ്ങള്‍ ഞാന്‍ കത്തിച്ചിട്ടുണ്ട്. ഞാന്‍ അപ്പോള്‍ കലാപകാരികളില്‍ ഒരാളായിരുന്നു. എവിടെ നടന്ന അക്രമത്തിലാണ് താങ്കള്‍ പങ്കെടുത്ത് എന്ന ചോദ്യത്തിന് കലിഗത്ത് റോഡില്‍ എന്നായിരുന്നു ഇയാളുടെ മറുപടി. 

 

എങ്ങനെയാണ് നിങ്ങള്‍ വാഹനം കത്തിച്ചത് എന്ന ചോദ്യത്തിന് '786 എന്ന് എന്നെഴുതിയ വാഹനങ്ങള്‍ കത്തിക്കുകയായിരുന്നു' എന്നാണ് 22കാരന്‍ പറയുന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കാണോ അതോ ആരെങ്കിലും യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ബൈക്കായിരുന്നോ എന്ന ചോദ്യത്തിന് 'ചിലത് നിര്‍ത്തിയിട്ടിരിക്കുന്നവ, ചിലത് ആളുകള്‍ സഞ്ചരിക്കുന്നവ' എന്നായിരുന്നു മറുപടി. 'ചിലര്‍ ജോലിക്കും മറ്റുമായി പോകുന്നവരായിരുന്നു. ഞങ്ങള്‍ അവരെ തടഞ്ഞു നിര്‍ത്തി. അവരോട് ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. വിളിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഇതോടെ ഞങ്ങള്‍ അവരെ ഉപദ്രവിക്കാന്‍ തുടങ്ങി. നിന്നെ കാണിച്ചുതരാം എന്നൊക്കെ പറഞ്ഞാണ് തുടങ്ങുക'.

 

'ഇതോടെ കാണുന്നവര്‍ക്കും ദേഷ്യം വന്ന് തുടങ്ങും. എല്ലാവരും ഒരുമിച്ച് കൂടും. അയാളെ ഒന്നിച്ച് ചേര്‍ന്ന് മര്‍ദിക്കും. അതിന് ശേഷം ബൈക്ക് കത്തിക്കും. അയാളെ ക്രൂരമായി മര്‍ദിച്ച ശേഷം വിട്ടയക്കും. ആരെയെങ്കിലും ജീവനോടെ കത്തിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് 'കലിഗത്ത് റോഡില്‍ നടന്ന അക്രമത്തില്‍ താന്‍ അത് കണ്ടിട്ടുണ്ട്' എന്നായിരുന്നു കലാപകാരിയുടെ മറുപടി. 'അദ്ദേഹം ഒരു മുസ്‌ലിം ആയിരുന്നു. ഹിന്ദു സഹോദരങ്ങള്‍ അയാള്‍ക്ക് അരികില്‍ എത്തി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അയാള്‍ക്ക് അങ്ങനെ വിളിക്കാന്‍ കഴിയില്ലെന്നായിരുന്നു പറഞ്ഞത്. അയാള്‍ കരുതിയത് ഞങ്ങള്‍ തിരിച്ചു പോകുമെന്നായിരിക്കും. അവിടെ ആളുകള്‍ കൂടിയിരുന്നു'. 

 

'അയാളെ മര്‍ദിച്ചുകൊണ്ടിരിക്കുന്നതിനിടെ വലിച്ചിഴച്ച് ഒരു കാറിനകത്ത് കയറ്റി. എന്നിട്ട് ആ കാര്‍ കത്തിച്ചു. അയാള്‍ അതിനകത്ത് കിടന്ന് മരിച്ചു. ആളുകളെ ഇത്തരത്തില്‍ വലിച്ചെറിയുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് പേരെ കത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്'. ആര്‍എസ്എസിന്റെ സായുധ പോഷക സംഘടനയായ ബജ്റംഗദള്‍ പ്രവര്‍ത്തകരാണ് അക്രമം ആസൂത്രണം ചെയ്തതെന്നും അവരാണ് നടത്താനുള്ള ആയുധങ്ങളെല്ലാം മറ്റുള്ളവര്‍ക്ക് എത്തിച്ചതെന്നും ഇയാള്‍ അഭിമുഖത്തില്‍ പറയുന്നു. മുസ്‌ലിംകള്‍ക്കെതിരെ നിരവധി വിദ്വേഷ പരാമര്‍ശങ്ങളാണ് അഭിമുഖത്തിലുടനീളം ഇയാള്‍ നടത്തുന്നത്. മുസ്‌ലിംകള്‍ ദയയില്ലാത്തവര്‍ ആണ് എന്നാണ് ഇയാള്‍ പറയുന്നത്. അവരാണ് എപ്പോഴും അക്രമത്തിന് തുടക്കമിടുന്നതെന്നും അവരെല്ലാം പാകിസ്താനിലേക്ക് പോകേണ്ടവരാണെന്നും ഇയാള്‍ പറയുന്നു. 

 

ഹിന്ദുക്കള്‍ ഒരിക്കലും അക്രമം നടത്താറില്ല. മുസ്‌ലിംകളാണ് അക്രമത്തിന് തുടക്കമിടുന്നത്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും വേണ്ടി ഇവരെയെല്ലാം അങ്ങ് ഇല്ലാതാക്കിയേക്കാമെന്ന് ഞങ്ങള്‍ കരുതുന്നു. അസാധാരണമായ രീതിയില്‍ മുസ്‌ലിംജനസംഖ്യ വര്‍ധിക്കുകയാണ് എന്നാണ് ഇയാളുടെ മറ്റൊരു വാദം. എല്ലാ മുസ്‌ലിം ദമ്പതികള്‍ക്കും പത്ത് മക്കള്‍ വീതം ഉണ്ടെന്നാണ് ഇയാളുടെ മറ്റൊരു വാദം. അതുകൊണ്ടാണ് അവരുടെ ജനസംഖ്യ വലിയ തോതില്‍ വര്‍ധിക്കുന്നത്. നിരവധി ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ മുസ്‌ലിംകള്‍ക്കെതിരെ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. പാകിസ്താനിലെ എല്ലാ ഹിന്ദുക്കളും ഇന്ത്യയിലേക്കു വരികയും ഇവിടുള്ള എല്ലാ മുസ്‌ലിംകളും അവിടേക്ക് പോവുകയും ചെയ്താല്‍ ഇവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാവില്ല എന്നാണ് ഇയാളുടെ മറ്റൊരു വാദം. 

 

'അവര്‍ മുസ്‌ലിംകളാണ്. അവര്‍ക്കൊരിക്കലും പുരോഗതിയുണ്ടാവില്ല. അവര്‍ ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ ഹിന്ദുക്കളെ ആക്രമിക്കും. അതാണ് സത്യം. അതിനാല്‍ ഹിന്ദു സഹോദരങ്ങള്‍ തയ്യാറായി ഇരിക്കണം'- എന്നാണ് ഇയാള്‍ പറഞ്ഞവസാനിപ്പിക്കുന്നത്. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വംശീയാതിക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതില്‍ 38 പേരും മുസ്‌ലിംകളാണ്. സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ വംശീയാതിക്രമത്തിന് പൊലീസ് തുടക്കം മുതല്‍ ഇപ്പോഴും എല്ലാവിധ സഹായങ്ങളും ചെയ്തു. പ്രതികള്‍ക്കെതിരെ കേസെടുക്കാത്ത പൊലീസ് ഇരകളെയാണ് ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

 

ഇരകളുടെ നിരവധി പരാതികളാണ് പൊലീസ് മുക്കിയത്. ഒപ്പം സിഎഎ വിരുദ്ധ പ്രതിഷേധക്കാരായ വിദ്യാര്‍ഥികള്‍ അടക്കമുള്ള മുസ്‌ലിംകളെ കലാപക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. ഡല്‍ഹി പൊലീസ് സംഘപരിവാര്‍ അക്രമികള്‍ക്ക് എല്ലാവിധ സഹായവും ചെയ്തു നല്‍കിയതായി ദൃക്‌സാക്ഷികളും വ്യക്തമാക്കിയിരുന്നു. ഇതിനിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചൊരു വീഡിയോയില്‍, എങ്ങനെയാണ് പൊലീസ് മുസ്‌ലിംകളെ ആക്രമിക്കുന്നതെന്ന് വ്യക്തമായിരുന്നു. കലാപകാരികളെ കൂടാതെ പൊലീസിന്റെ അതിക്രമമേറ്റ അതിലൊരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇരകളെ ഭീഷണിപ്പെടുത്തല്‍, കലാപത്തിന് സംഘപരിവാറിനെ സഹായിക്കല്‍, പ്രചോദനം നല്‍കല്‍, പ്രകോപനമില്ലാതെ മുസ്‌ലിംകള്‍ക്കു നേരെ വെടിയുതിര്‍ക്കല്‍, തീവയ്പ്, കൊള്ള തുടങ്ങിയവയാണ് ഡല്‍ഹി പൊലീസ് വക ഉണ്ടായതെന്ന് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിംകള്‍ കാരവാന്‍ മാഗസിനോട് പറഞ്ഞു. 

 

പരാതികള്‍ അവഗണിച്ചു എന്നു മാത്രമല്ല, തങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവര്‍ പറയുന്നു. മാത്രമല്ല, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ബിജെപി- സംഘപരിവാര്‍ നേതാക്കളുടേയും പേരുകള്‍ പരാതികളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടതായി ഇവര്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് കുറ്റപത്രം തയ്യാറാക്കിയപ്പോള്‍ യഥാര്‍ഥ പ്രതികളായ ബിജെപി സംഘപരിവാര്‍ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പേരുകള്‍ ഇല്ലെന്നു മാത്രമല്ല, പ്രതിഷേധക്കാരായ മുസ്‌ലിംകളുടെ പേരുകളാണ് പ്രതിസ്ഥാനത്ത് എഴുതിച്ചേര്‍ത്തതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 

ഫെബ്രുവരി 23ന് ജാഫ്രാബാദ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ച് ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തോടെയാണ് സംഘപരിവാര്‍ അക്രമികള്‍ വംശീയാതിക്രമം ആരംഭിച്ചത്. 'പ്രതിഷേധക്കാരെ പൊലീസ് മാറ്റിയില്ലെങ്കില്‍ ഇവിടുത്തെ ഹിന്ദു ജനങ്ങള്‍ അത് ചെയ്യും' എന്നായിരുന്നു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യയുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രകോപന പ്രസംഗം. എന്നാല്‍ വംശീയാതിക്രമത്തിന് വഴിമരുന്നിട്ട കപില്‍മിശ്രയ്‌ക്കെതിരെ പെറ്റിക്കേസ് പോലുമെടുക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല.

August 01, 2020, 19:11 pm

Advertisement

Advertisement