25 Monday
May , 2020
3.34 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

​ഗാന്ധിക്ക് പകരം നോട്ടിൽ ​ഗോഡ്സെയെ പ്രതിഷ്ഠിച്ച് എബിവിപി നേതാവ്; പരാതിയിൽ കേസടുക്കാതെ പൊലീസ്


നോട്ടിൽ മഹാത്മാ ഗാന്ധിക്ക് പകരം അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രം വച്ച് എബിവിപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ എബിവിപി ജനറൽ സെക്രട്ടറി ശിവം ശുക്ലയാണ് പത്തു രൂപ നോട്ടിൽ ​​ഗാന്ധിക്കു പകരം ഗോഡ്സെയെ കയറ്റിയത്. 

 

ഗോഡ്‌സെയുടെ 111ാം ജന്മദിനമായ മെയ് 19നാണ് കറന്‍സിയിലെ ചിത്രം മാറ്റി ഫേസ്ബുക്കിലിട്ടത്. ​ഗോഡ്സെ അമരനായിക്കട്ടെ എന്നു പറഞ്ഞായിരുന്നു പോസ്റ്റ്. 'രഘുപതി രാഘവ രാജാ റാം. നാഥുറാം രാജ്യത്തെ രക്ഷിച്ചു. ജന്മദിനത്തില്‍ നാഥുറാം ഗോഡ്‌സെ ജിക്ക് ആദരാഞ്ജലികളും ബഹുമാനവും. അമരനായിരിക്കട്ടെ നാഥുറാം ഗോഡ്‌സെ'- എന്നായിരുന്നു ഇയാളുടെ പോസ്റ്റ്.

 

സംഭവത്തിൽ ഇയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് മിശ്ര എന്നയാള്‍ സിദ്ധി കോട്ട്‌വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ഗാന്ധി അനുയായികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ശിവം ശുക്ലയ്ക്കെതിരെ മിശ്ര പരാതി നല്‍കിയിരിക്കുന്നത്. 

 

ആർബിഐ അച്ചടിക്കുന്ന ഔദ്യോ​ഗിക കറൻസിയെ അപമാനിക്കുകയും ​ഗാന്ധി ഘാതകനെ വാഴ്ത്തുകയും ചെയ്ത ശുക്ലയ്ക്കെതിരെ രാജ്യദ്രോഹം, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. 

 

സമൂഹ മാധ്യമങ്ങളിലൂടെ മുസ്‌ലിംകള്‍ക്കും കോണ്‍ഗ്രസിനുമെതിരെ നിരന്തരം ദുരാരോപണങ്ങള്‍ ശിവം ശുക്ല നടത്താറുണ്ടെന്നും ബിജെപി എംപി റിതി പഥകിന്റെയും ആര്‍എസ്എസിന്റേയും പിന്തുണയാണ് ഇയാളുടെ ബലമെന്നും പരാതിക്കാരനായ മിശ്ര ആരോപിക്കുന്നു.

 

പരാതി നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാനുള്ള താൽപര്യം കാണിക്കുന്നില്ലെന്നും അവർ വിഷയത്തിൽ നിന്ന് തെന്നിമാറുകയാണെന്നും മിശ്ര പറഞ്ഞു.എന്നാൽ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നുമാണ് കോട്ട്‌വാലി പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ പറയുന്നത്. അതേസമയം ശിവം ശുക്ലയെ അറിയില്ലെന്നാണ് എംപി റിതി പഥക്കിന്റെ വാദം. 

 

താന്‍ ആ പോസ്റ്റ് കണ്ടിട്ടില്ല. ആരെങ്കിലും അങ്ങനെയൊന്ന് ഇട്ടിട്ടുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കാനാകില്ല. തനിക്ക് അയാളെ അറിയില്ല. നേതാക്കളുമൊത്തുള്ള പടങ്ങള്‍ നിരവധി പാര്‍ട്ടിക്കാര്‍ ഫേസ്ബുക്കിലിടാറുണ്ട്. അത്തരമൊരാളാണ് ശിവം- എന്നായിരുന്നു റിതി പഥക്കിന്റെ പ്രതികരണം.

May 22, 2020, 12:58 pm

Advertisement