19 Saturday
September , 2020
11.49 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

എന്നും ​ഗോമൂത്രം കുടിക്കുന്നത് കൊണ്ട് ആനപ്പിണ്ടം ചായ ഒരു പ്രശ്നമേയല്ല; അക്ഷയ്കുമാർ


മുംബൈ: എന്നും ​ഗോമൂത്രം കുടിക്കുന്നത് കൊണ്ട് ആനപ്പിണ്ടം കൊണ്ടുള്ള ചായ ഒരു പ്രശ്നമേയല്ലെന്ന് നടൻ അക്ഷയ്കുമാർ. ഇന്‍ ടു ദ വൈല്‍ഡ് എന്ന ടെലിവിഷന്‍ പരിപാടിയുടെ സ്‌പെഷല്‍ എപ്പിസോഡിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തൽ.

 

താന്‍ ദിവസവും ആരോഗ്യപരമായ കാരണങ്ങള്‍ക്ക് വേണ്ടി ഗോമൂത്രം കുടിക്കാറുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം ലൈവിനിടയില്‍ അക്ഷയ് കുമാര്‍ പറഞ്ഞത്. മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടെലിവിഷന്‍ സീരിസിലൂടെ ശ്രദ്ധേയനായ ബെയര്‍ ഗ്രില്‍സിനോടായിരുന്നു അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. 

ബെല്‍ ബോട്ടം എന്ന സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം വേഷമിട്ട ഹുമ ഖുറേഷിയും ഇന്‍സ്റ്റഗ്രാം ലൈവില്‍ അക്ഷയ് കുമാറിനൊപ്പം ഉണ്ടായിരുന്നു. ഇതിനിടയില്‍ ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെക്കുറിച്ച് ഹുമ ചോദിച്ചപ്പോഴാണ് തനിക്കത് പ്രയാസമല്ല ഞാന്‍ എപ്പോഴും ഗോമൂത്രം കഴിക്കാറുണ്ടെന്ന് അക്ഷയ്കുമാര്‍ പറഞ്ഞത്. 

 

ആരോഗ്യപരമായി കാരണങ്ങള്‍ക്കൊണ്ടാണ് ഗോമൂത്രം കഴിക്കുന്നതെന്നും അക്ഷയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഈമാസം 18നാണ് അക്ഷയ് കുമാറും ബെയര്‍ ഗ്രില്‍സും ഹുമ ഖുറേഷിയുമൊന്നിക്കുന്ന സാഹസിക പരിപാടിയായ ഇന്‍ടു ദ വൈല്‍ഡ് ഡിസ്‌കവറി പ്ലസില്‍ സംപ്രേക്ഷണം ചെയ്യുക. 14ന് പരിപാടി ഡിസ് കവറി ചാനലിലും സംപ്രേക്ഷണം ചെയ്യും.

September 10, 2020, 20:32 pm

Advertisement

Advertisement