18 Friday
September , 2020
12.43 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

യുപിയിൽ അംബേദ്കർ പ്രതിമ തകർത്തു; കേസെടുത്തെന്ന് പൊലീസ്


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭരണഘടനാശില്‍പ്പി ബി ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു. എന്നാൽ ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.

 

ഔറായ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലക്ഷ്മണ ഗ്രാമത്തില്‍ ഇന്നു രാവിലെയാണ് സംഭവം. ഇവിടുത്തെ ദളിത് ഭൂരിപക്ഷ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള പ്രതിമയാണ് തകര്‍ത്തതെന്ന് അഡീഷണല്‍ എസ്പി രവീന്ദ്ര വര്‍മ പറഞ്ഞു.

 

സംഭവത്തിന് പിന്നാലെ ഗ്രാമത്തില്‍ ആളുകള്‍ ഒത്തുകൂടിയെന്നും പിന്നീട് പൊലീസ് സ്ഥിതി ശാന്തമാക്കുകയായിരുന്നെന്നും എഎസ്പി പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

തകര്‍ന്ന പ്രതിമയ്ക്ക് പകരം പുതിയ പ്രതിമ സ്ഥാപിക്കുമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

May 23, 2020, 20:17 pm

Advertisement

Advertisement