25 Saturday
January , 2020
4.24 PM
livenews logo
flash News
പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ് ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാന്റെ തിരിച്ചടി: കൂടുതൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി; ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ആസാദെത്തുന്നു; ആദ്യം കോഴിക്കോട്

ചൈനയിൽ നാശം വിതച്ച് ലെകിമ ചുഴലിക്കാറ്റ്: 28 മരണം; 10 ല​ക്ഷം പേ​രെ മാറ്റിപ്പാർപ്പിച്ചു

August 11, 2019, 14:20 pm

ബെ​യ്ജിങ്: ചൈ​ന​യി​ൽ വ്യാ​പ​ക നാ​ശം വി​ത​ച്ച് ലെ​കി​മ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്. സെ​ജി​യാങ് പ്ര​വി​ശ്യ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി. 20പേരെ പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഷാങ്ഹായി പ്രവിശ്യയിൽ നിന്ന് 10 ല​ക്ഷംപേ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത മാ​ധ്യ​മ​മാ​യ സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു.

 

ലെ​കി​മ​യു​ടെ സം​ഹാ​ര​ താ​ണ്ഡ​വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം താ​ൽക്കാലി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. 180ലേറെ രക്ഷാപ്രവർത്തന സം​ഘവും 36000 അ​ഗ്നിശമന സേനാം​ഗങ്ങളും 8400ഓളം അ​ഗ്നിശമന യൂണിറ്റുകളും സെജി​യാങ് പ്ര​വി​ശ്യ​യി​ൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

 

ചുഴലിക്കൊടുങ്കാറ്റിൽ ഏകദേശം 200ഓളം വീടുകൾ തകരുകയും 3200 വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. 2100 വിമാന സർവീസുകളാണ് ചൈന റദ്ദാക്കിയത്. പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അതിവേ​ഗ ട്രെയിനുൾപ്പെടെ നിരവധി ട്രെയിനുകളും സർവീസ് നിർത്തിവച്ചിട്ടുണ്ട്. 

 

കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ തീ​ര​പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് സി​ൻ​ഹു​വ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ‍​യ്തി​രു​ന്നു.

August 11, 2019, 14:20 pm

Advertisement