20 Thursday
January , 2022
7.08 AM
livenews logo
flash News
അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും ഉറക്കത്തിനിടെ മരിച്ചു വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമം; പാലാ സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിച്ചു 'ഹിജാബിന്റെ പേരിൽ 21 ദിവസമായി ഞങ്ങൾ ക്ലാസിന് പുറത്താണ്'; കോളേജ് വരാന്തയിൽ അവകാശ പോരാട്ടം തുടർന്ന് വിദ്യാർഥിനികൾ തൃശൂരിലെ 'സദാചാര ​ഗുണ്ടായിസ'ത്തിൽ ട്വിസ്റ്റ്; ആദ്യം ആക്രമിച്ചത് യുവാവ്; അതിക്രമം തുറന്നുകാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന് ബം​ഗളുരുവിൽ ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം പ്രഖ്യാപിച്ചു സാനിയ മിർസ വിരമിക്കുന്നു മൽസരിക്കുന്നെങ്കിൽ അത് അസം​ഗഡിൽ തന്നെ: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോ​ഗം; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും ലൗജിഹാദ് ആരോപിച്ച് ബജ്റം​ഗ്ദളുകാർ യുവാവിനെ ട്രെയ്നിൽ നിന്നു വലിച്ചിറക്കി മർദ്ദിച്ചു; നടപടിയെടുക്കാതെ പോലീസ് മുംബൈയിൽ യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നുനാവികർ കൊല്ലപ്പെട്ടു

'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍


 

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണത്തിന് കാരണമായി ഇവരുടെ വാഹനത്തെ പിന്തുടർന്ന ഔഡി കാര്‍ ഉടമ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടർന്നു, അപകടത്തിനുള്ള പ്രേരണ ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.

 

അഭിഭാഷകനൊപ്പമായിരുന്നു സെെജു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഔഡി കാറിലെത്തിയ സൈജു മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ നോട്ടീസ് പ്രകാരമാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. 

 

അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നെന്നും അങ്ങനെ വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കാനാണ് ഇവരെ പിന്തുടര്‍ന്നതെന്നുമായിരുന്നു സൈജു പൊലീസിന് ആദ്യം നല്‍കിയിരുന്ന മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല.

 

ഇതിന് പിന്നാലെയാണ് ഹോട്ടലില്‍ നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ തമാശയ്ക്ക് തുടങ്ങിയ മത്സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചതെന്ന് സെെജു വെളിപ്പെടുത്തിയിരുന്നു.

 

ഇതിന് പിന്നാലെ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ അപകടത്തിനു ശേഷം സൈജു കാറില്‍ നിന്ന് ഇറങ്ങി പരിസരം നിരീക്ഷിച്ച സംഭവം ദുരൂഹത വർധിപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന് നിർത്താതെ പോയ വാഹനം ഇടപ്പള്ളി വരെ സഞ്ചരിച്ച് തിരിച്ചെത്തി അപകട സ്ഥലം നിരീക്ഷിച്ചതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്.

November 26, 2021, 19:58 pm

Advertisement

Advertisement