30 Monday
March , 2020
3.12 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

ഭരദ്വാജ്‌ ഇൻസ്റ്റിറ്റ്യൂട്ടിന് ഐസിഎഐയുടെ അംഗീകാരം


മലപ്പുറം: ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കോസ്റ്റ്‌ അക്കൗണ്ട്സ്‌ ഓഫ്‌ ഇന്ത്യയുടെ അംഗീകൃത കോച്ചിംഗ്‌ സെന്ററായി ഭരദ്വാജ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌. തൃശൂർ ജോയ്‌സ്‌ പാലസിൽ വെച്ച്‌ നടന്ന ചടങ്ങിൽ ഐസിഎഐ പ്രസിഡന്റ്‌ സിഎംഎ ബൽവീന്ദർ സിങ് ഭരദ്വാജ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ സിഎംഎ വിപി പളനിസാമിക്ക്‌ അംഗീകൃത സർട്ടിഫിക്കറ്റ്‌ നൽകി. ചെന്നൈ ആസ്ഥാനമായി സിഎ, സിഎംഎ, എസിസിഎ കോച്ചിങ് രംഗത്ത്‌ പതിനാല് വർഷത്തെ പരിചയസമ്പത്തുള്ള ഭരദ്വാജ്‌ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷമാണ് കേരളത്തിലെ ആദ്യ ശാഖ മലപ്പുറത്ത്‌ ആരംഭിച്ചത്‌. ആദ്യ വർഷത്തിൽ തന്നെ ദേശിയ റാങ്കുകളുൾപ്പടെ നിരവധി മികച്ച നേട്ടങ്ങളാണ് സ്ഥാപനം കൈവരിച്ചത്‌.


അംഗീകൃത കോച്ചിങ് സെന്റർ നേട്ടം ലഭ്യമായതോടെ കുറഞ്ഞ ഫീസിലും സ്‌കോളർഷിപ്പോടും കൂടി വിദ്യാർഥികൾക്ക്‌ പഠിക്കാനുള്ള അവരം ലഭിക്കും. ഐസിഎഐ സിഎടി കോഴ്‌സ്‌ ചെയർമാൻ സിഎംഎ എച്ച്‌. പത്മനാഭൻ, എസ്എഎഫ്എ പ്രസിഡന്റ്‌ സിഎംഎ പിവിഎസ് ജഗൻ മോഹൻ റാവു, സിഎംഎ എസ്ഐആർസി ചെയർപേഴ്‌സൺ സിഎംഎ ജ്യോതി സതീഷ്‌, ഭരദ്വാജ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ അഡ്‌മിനിസ്റ്റ്രേറ്റിവ്‌ ഓഫിസർ സിഎംഎ സഫ്‌വാൻ ഇബ്‌നു റഹ്‌മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

October 25, 2019, 18:42 pm

Advertisement