24 Friday
September , 2021
11.55 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ഇറോട്ടിക് നോവലിസ്റ്റിനെ വിവാഹം കഴിക്കാൻ സ്ഥാനം രാജിവച്ച് ബിഷപ്പ്


 

ഇറോട്ടിക് നോവലിസ്റ്റിനെ വിവാഹം കഴിക്കാൻ ബിഷപ്പ് സ്ഥാനം രാജിവച്ചു. ഇറോട്ടിക് നോവലിസ്റ്റ് സില്‍വിയ കബല്ലോളിനെ വിവാഹം ചെയ്യാന്‍ സ്പാനിഷ് ബിഷപ് സേവ്യര്‍ നോവെല്‍ ആണ് സ്ഥാനം രാജിവച്ചത്. 

 

സോൾസൊനയിലെ ബിഷപ്പും അങ്ങേയറ്റം യാഥാസ്ഥിതികനുമായ സേവ്യർ നോവെൽ കഴിഞ്ഞ മാസമാണ് രാജി പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് ബിഷപ്പ് വത്തിക്കാനിലെത്തി നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 

 

2010ല്‍ ആണ് കാറ്റലോണിയന്‍ സോള്‍സോനയിലെ ബിഷപ്പായി സേവ്യര്‍ സ്ഥാനമേല്‍ക്കുന്നത്. അന്ന് 41 വയസുണ്ടായിരുന്ന സേവ്യര്‍ സ്‌പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു. 

 

സ്വവര്‍ഗാനുരാഗികളുടെ പരിവര്‍ത്തന ചികിത്സയിലും ബാധ ഒഴിപ്പിക്കല്‍ ക്രിയകളിലും പേരുകേട്ട ബിഷപ്പ് കാറ്റലോണിയന്‍ സ്വാതന്ത്ര്യം, സ്വവര്‍ഗരതി തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു.

 

ലൈംഗിക അതിപ്രസരം നിറഞ്ഞ സാത്താനിക്- ഇറോട്ടിക് നോവലിസ്റ്റായ സില്‍വിയയുമായി ബിഷപ് ഒരുമിച്ചു ജീവിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത റിലീജിയന്‍ ഡിജിറ്റല്‍ എന്ന വെബ് പോര്‍ട്ടലാണ് പുറത്തുവിട്ടത്. വിവാഹ മോചിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് സില്‍വിയ. 38കാരിയായ സിൽവിയയുമായി ബിഷപ്പ് ഏറെക്കാലമായി അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.

 

എന്നാൽ, രാജി തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നാണ് ബിഷപ്പിന്റെ വിശദീകരണം. വിവാഹം ചെയ്യാന്‍ ബിഷപ്പ് രാജി വച്ചത് സഭയ്ക്കുള്ളില്‍ വിവാഹബന്ധത്തെകുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

September 12, 2021, 12:41 pm

Advertisement

Advertisement