13 Friday
December , 2019
1.03 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം; മുൻകൂട്ടി അനുമതി വാങ്ങണമെന്ന് കേന്ദ്രം

December 02, 2019, 11:50 am


ന്യൂഡല്‍ഹി: അടുത്ത വർഷം മെയ് മൂന്നിന് നടക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ (നീറ്റ്)യ്ക്ക് ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കാനാണ് മാനവവിഭവ ശേഷി മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

 

എന്നാല്‍ ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളിൽ ഒരു  മണിക്കൂർ മുമ്പേയെത്തി ബന്ധപ്പെട്ട അധികാരികളോട് ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നാണ് മന്ത്രാലയം പറയുന്നത്. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുമ്പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

 

നീറ്റ് പരീക്ഷയ്ക്ക് പരീക്ഷാ ഹാളിൽ ശിരോവസ്ത്രം ധരിക്കുന്നതിന് കഴിഞ്ഞവര്‍ഷം വിലക്കേർപ്പെടുത്തിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നു. ഇതിനെതിരെ വിദ്യാർഥിനികൾ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ ശിരോവസ്ത്രം ധരിക്കാമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരീക്ഷ. 

 

പരീക്ഷക്കായി ഉച്ചയ്ക്ക് ഒന്നരയ്ക്കു മുമ്പേ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള കണ്ണട വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ആണ്‍കുട്ടികള്‍ക്ക് ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് ധരിക്കാം. ചെരിപ്പ് ഉപയോഗിക്കാം. എന്നാല്‍ ഷൂ ധരിക്കുന്നതിന് വിലക്കുണ്ട്. വാച്ച്, ബ്രെയിസ് ലെറ്റ്, തൊപ്പി, ബെല്‍റ്റ് എന്നിവ പരീക്ഷാ ഹാളില്‍ കൊണ്ടുവരാന്‍ പാടില്ല. ആണ്‍കുട്ടികള്‍ കുര്‍ത്ത, പൈജാമ എന്നിവ ധരിക്കാന്‍ പാടില്ല തുടങ്ങിയവയാണ് പരീക്ഷാർഥികൾക്കുള്ള നിബന്ധനകൾ.

December 02, 2019, 11:50 am

Advertisement